Tuesday, April 24, 2012

ജോസേട്ടനെന്ന ഹീറോ ....

വിമല ഗ്രൌണ്ടിലെ പടിഞ്ഞാറേ സൈഡിലെ തോടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വൈകീട്ട് ആസ് യുഷ്വല് ചീട്ടു കളിയുടെ ഇന്റര്‍നാഷണല്‍  കോംപെറ്റീഷന്‍ ആരംഭിച്ചു ..പത്തു പന്ത്രണ്ടു കൊല്ലം മുമ്പാണ് ,ഡിഗ്രീ എന്നാ കുരിശെടുത്തു ചുമക്കുന്ന എനിക്ക് റമ്മി മാത്രമേ കളിക്കനറിയൂ എന്നതിനാലും കഴിഞ്ഞ രണ്ടു ദിവസം മിക്ക കളിയും ജയിച്ചതിനാലും വല്ലാത്തൊരു വെമ്പലായിരുന്നു അന്ന് കളി തുടങ്ങാന്‍ .

ഓണത്തിന് പൂക്കളം ഇട്ട പോലെ എന്റെ കൂടെ കളിയ്ക്കാന്‍ ഇരിക്കുന്നവരെല്ലാം ചീട്ടു കളിയുടെ വിശ്വനാഥന്‍ അനന്തോ ക്രംനിക്കോ അയ പുലികുട്ടന്മാര്‍ ആയിരുന്നു . കൂട്ടത്തില്‍ സൂപ്പര്‍ താരം മൂവാറ്റുപുഴയില്‍ നിന്നും അമ്ബനോളിയില്‍ കോപി പേസ്റ്റ്‌ ആയ ആറ്റിപ്രക്കെ ജോസെട്ടെനാ...ഗ്രൗണ്ടില്‍ എത്തിയപാടെ ഷര്‍ട്ട്‌ ഊരി കല്ലുംമേ ഇടുന്ന ജോസേട്ടന്റെ ബോഡി കാണുമ്പോ ഞായറാഴ്ച ഹനീഫ അണ്ണന്റെ മാവിന്ച്ചുവടുള്ള ഇറച്ചികടയില് കൊടുങ്ങ പള്ളീന്നു കുര്‍ബാന വിടുന്നതിനു മുമ്പ് തൂക്കിയിട്ടിരിക്കണ പോത്തിന്റെ കാല് ഓര്‍മ വരുമായിരുന്നു ആറടി പൊക്കവും അതിനൊത്ത ബോഡിയും അതിനെയും കവച്ചുവെക്കുന്ന പോളിയടിയും ആയിരുന്നു ആളുടെ ഒറ്റനോട്ടത്തിലുള്ള പ്രൊഫൈല്‍..മൊബൈല്‍ ഇല്ലാത്ത അന്നത്തെ കാലത്ത് വിമല ഗ്രൗണ്ടില്‍ നിന്നും അമ്പനോളിയിലുള്ള ആളുടെ വീട്ടിലുള്ള ഭാര്യ റോസിചെട്ടതിയോടു സംസാരിക്കാന്‍ പാകത്തിന് ശബ്ദസൌകുമാര്യവും ഉണ്ടായിരുന്നു 

ഗ്രൗണ്ടില്‍ വന്ന ആദ്യ ദിവസം തന്നെ വയറ് കുറക്കണംന്നു പറഞ്ഞു കളിക്കാനിറങ്ങിയതും ഉരുണ്ടു വന്ന ആദ്യ പന്ത് തന്നെ പെന്‍സില് കൊണ്ട് കുത്താന്‍ ആഞ്ഞു ഓടിയതും അടി കൊള്ളാതെ പന്ത് പിന്നിലേക്ക്‌ ഉരുണ്ടു പോയതും ഞാന്‍ ചത്തേ...ന്നു പറഞ്ഞു മൂരിക്കുട്ടി ചെളിയുള്ള പടത്തേക്കിറങ്ങുന്നത് പോലെ ഗ്രൌണ്ടില് നെഞ്ചിടിച്ചു വീണതും ഫ്ലാഷ് ബാക്ക്. അതിനു ശേഷം ഫുട്ബോള്‍ കളിച്ചാല്‍ തണ്ടല്‍ വിലങ്ങുമെന്നും ചീടുകളിയാണ് ബുദ്ധി വികസിക്കാന്‍ മനുഷ്യര്‍ക്ക് നല്ലതെന്ന ഫിലോസഫി സ്വയം അപ്ലൈ ചെയ്തു ഇവിടെ സെറ്റ്‌അപ്പയത് 

കൊളപ്പുള്ളി അപ്പന്റെ പോലെ പുരികത്തിന് കുറുകെയുള്ള വെട്ടു മൂവാറ്റുപുഴ അമ്പിനു അവിടുത്തെ പേരുകേട്ട ഗുണ്ട വെട്ടിയപ്പോ കയ്യിലുള്ള പൊരിയും കരിമ്പും വേസ്റ്റ് ആക്കണ്ടാന്നു വിചാരിച്ച് തല കൊണ്ട് തടുത്തതാന്ന് പറഞ്ഞപ്പോ പ്രസാധേട്ടനും ബേബിചേട്ടനും തമ്മില്‍ നോക്കിയെങ്കിലും മ്യുട്ട് ആയി ഇരുന്നെയുള്ളൂ 
ആ സംഭവത്തിന്‌ ശേഷം അക്കോര്‍ഡിംഗ്  ടു ഹിം ജോസെട്ടനായിരുന്നു അവിടുത്തെ മെയിന്‍ ഗുണ്ട..ഈ കഥകളെല്ലാം കേട്ട് ഇതെല്ലം സത്യമാണോ അല്ലയോ എന്നറിയാതെ ഞാന്‍ വിട്ട നെടുവീര്‍പ്പ് പത്താം ക്ലാസിലെ മെയിന്‍ പരീക്ഷക്ക്‌ ഇംഗ്ലീഷ് പേപ്പര്‍ കിട്ടിയപ്പോ പോലും ഞാന്‍ വിട്ടിട്ടില്ല...

കുയിലുണ്ണി ചേട്ടന്റെ വിസിലോട് കൂടി അവിടെ ഫുഡ്‌ബോള്‍ കളിയും ഇവിടെ ചീട്ടു കളിയും തുടങ്ങി. അന്ന് ഗ്രൌണ്ടിന്റെ തൊട്ടുള്ള പാടത്തു വാഴയായിരുന്നു വെച്ചിരുന്നത്. കളി തുടങ്ങി അഞ്ചു മിനിറ്റു കഴിഞ്ഞില്ല പോലീസ് വരുന്നെന്നു ആരോ വിളിച്ചു പറഞ്ഞു എല്ലാവരും ചാടി എഴുന്നെല്ക്കുന്നതിനു മുമ്പ് ജോസേട്ടനും പുന്നേലി തോമസേട്ടനും നൂറു മീറ്റര്‍ ഓട്ടത്തിന് വെടിപൊട്ടിയ പോലെ ഓട്ടം തുടങ്ങി കൂടെ ഞാനും. പോലീസു പുല്ലാണെന്ന് അത്ര നേരം പറഞ്ഞുകൊണ്ടിരുന്ന ജോസേട്ടന്‍ പുല്ലു തോടതെയാണ് ഓടുന്നതെന്ന് കൂടെ ഓടിയപ്പോ എനിക്ക് മനസ്സിലായി..മാഷ്ടെ പറമ്പിലെ ആദ്യത്തെ തെങ്ങിന്‍ ചുവടു ചാടിക്കടക്കുന്നതിനിടെ തോമസേട്ടന്‍ വളം ഇട്ട പോലെ തെങ്ങിന്‍ തടത്തില്‍ സ്കൂട്ടായി .. ...

തിരിഞ്ഞു നോക്കാതെ ഓടുന്ന ജോസേട്ടന്‍ ആ വഴി അമ്പനോളിയില്‍ പോകാനാവണം തോട് ചാടിക്കടക്കാന്‍ ഒരു ശ്രമം നടത്തി..ഈശോമാറിയോഔസേപ്പേന്നു ഈണത്തില്‍ പാടി ചാടിയ ജോസേട്ടന് പിഴച്ചു .പണ്ട് ഇന്ത്യ വിട്ടിരുന്ന റോക്കെറ്റ് പോലെ പകുതി വഴിയില്‍ കൈതോല മുള്ളിന്റെ എടേല് ഡോള്‍ബി സൌണ്ടില് പൂത്തിരി കത്തണ പോലെ വെള്ളം മേലോട്ട് തെറിപ്പിച്ചു തോടിന്റെ നടുക്ക് ലാന്റ് ചെയ്തു , വീണപാടെ പിടിക്കെറാ.. പിടിക്കെറാന്നൊരു ഒച്ച കേട്ട് ഞാന്‍ വന്നു നോക്കുമ്പോ രണ്ടു കരയിലെയും കൈതോല പിടിച്ചു കുരിശില്‍ കിടക്കുന്ന പോലെ ജോസേട്ടന്‍ ,ഉടനെ കയ്യില്‍ പിടിച്ച എന്നോട് താഴെ പിടിക്കെടാന്ന് നെപ്പോളിയന്‍ ഇന്നസെന്റിന്റെ സ്റ്റൈലില്‍ റിക്വെസ്റ്റ് കേട്ട് താഴെ നോക്കിയ ഞാന്‍, എന്റെ പള്ളി ....ഓടാണെന്റെ ഇടെല് ജോസേട്ടന്റെ മുണ്ട് അമ്മിണിചേച്ചി പശൂനെ കെട്ടാന്‍ കുത്തി വെച്ച കൊല് പറിചെടുക്കണത് ഞാന്‍ കണ്ടിരുന്നു..എന്നാലും ബാക്കിയുള്ള വള്ളിട്രൌസര്‍ ഞാന്‍ നോക്കിയപ്പോ നല്ല ഒഴുക്കുള്ള തോട്ടില് മലര്‍ന്നു കിടക്കണ ജോസേട്ടന്റെ കാലിന്റെ പെരുവിരലില്‍…ഞാന്‍ കൈയില്‍ നിന്നും  പിടി വിട്ടപ്പോഴേക്കും അതാ പോണു ബാക്കിയുള്ള മാനം...ടൈറ്റാനിക്കിലെ ജാക്കിനെ പോലെ ദേ മുങ്ങിപോണൂ ജോസേട്ടനും...പിന്തിരിഞ്ഞു നോക്കിയപ്പോ പോലിസുമില്ല പട്ടാളവുമില്ല...ഒച്ച കേട്ട് നോക്കിയപ്പോ തേക്കിലയില്‍ പൊതിഞ്ഞ ഇറച്ചി പോലെ വാഴയിലയില്‍ പൊതിഞ്ഞ ജോസേട്ടന്‍ ദേ പോണൂ എന്റെ മനസ്സിലെ ധൈര്യത്തിന്റെ ആള്‍രുപം ....

സത്യത്തില്‍ പോലീസുകാര്‍ വന്നത് സാക്ക് ടൂര്‍ണമെന്റിന്റെ ഉത്ഘാടനത്തിന് എസ്‌ഐ യെ ക്ഷണിച്ചിരുന്നു അതിന്റെ സമയം അറിയാനായിരുന്നു ...അതോട്കൂടി ഏഷ്യാനെറ്റും കൈരളി ടിവിയും ഫ്രീക്വേന്‍സി ചേഞ്ച്‌ ചെയ്യണപോലെ ജോസേട്ടന്‍ പിന്നീട് പോത്തന്‍ചിറ കൊടുങ്ങ സൊസൈറ്റി ജങ്ങ്ഷന്‍ എന്നീ ഫ്രീക്വെന്‍സികളില്‍ മാത്രമായി പിന്നീട്  ലഭ്യമായിരുന്നത് ....ഞാന്‍ ഫുട്ബോളിലെക്കും .... 

11 comments:

  1. mmm
    കൊളപ്പുള്ളി അപ്പന്റെ പോലെ പുരികത്തിന് കുറുകെയുള്ള വെട്ടു മൂവാറ്റുപുഴ അമ്പിനു അവിടുത്തെ പേരുകേട്ട ഗുണ്ട വെട്ടിയപ്പോ കയ്യിലുള്ള പൊരിയും കരിമ്പും വേസ്റ്റ് അക്കണ്ടാന്നു വിചാരിച്ചു തല കൊണ്ട് തടുത്തതാന്ന് പറഞ്ഞപ്പോ പ്രസാധേട്ടനും ബേബിചേട്ടനും തമ്മില്‍ നോക്കിയെങ്കിലും മ്യുട്ട് ആയി ഇരുന്നെയുള്ളൂ

    adu kollam...
    oru vaakyathinitrayum neettom vendishtaa...
    sentecinte last ettumbol thudokkom marannu pokum ..

    controle the thallal..

    all the best

    ReplyDelete
  2. ദെല്ലിന്റെടേൽ വറ്റ് കുത്തീട്ട് തന്നേട്ടാ..ഗെഡീ

    ReplyDelete
  3. >>മാഷ്ടെ പറമ്പിലെ ആദ്യത്തെ തെങ്ങിന്‍ ചുവടു ചാടിക്കടക്കുന്നതിനിടെ തോമസേട്ടന്‍ വളം ഇട്ട പോലെ തെങ്ങിന്‍ തടത്തില്‍ സ്കൂട്ടായി<<

    ഇത് ഇഷ്ടമായി.

    നല്ല നര്‍മ്മ ഭാവനയുള്ളകൊണ്ട്ശൈലി ഒന്ന് മാറ്റിപ്പിടിച്ചാലും മോശമാവില്ല :) ഒപ്പം അക്ഷരപ്പിശാച് നോക്കണം!!

    ആശംസകള്‍!

    ReplyDelete
  4. വെള്ളിക്കുളങ്ങരക്കാരൻ ഇനി എന്നാണാവോ ഒന്നു തിരിഞ്ഞിരുന്ന് മുഖം കാണിച്ചു തരിക. ആ പ്രൊഫൈൽ ഫോട്ടോയിൽ തുടങ്ങുന്നു പുറം തിരിഞ്ഞുള്ള ഈ ഹാസ്യഭാഷ....

    ReplyDelete
  5. അതോട്കൂടി ഏഷ്യാനെറ്റും കൈരളി ടിവിയും ഫ്രീക്വേന്‍സി ചേഞ്ച്‌ ചെയ്യണപോലെ ജോസേട്ടന്‍ പിന്നീട് പോത്തന്‍ചിറ കൊടുങ്ങ സൊസൈറ്റി ജങ്ങ്ഷന്‍ എന്നീ ഫ്രീക്വെന്‍സികളില്‍ മാത്രമായി പിന്നീട് ലഭ്യമായിരുന്നത് ....ഞാന്‍ ഫുട്ബോളിലെക്കും ....

    ന്റെ ദൈവേ ശരിക്കും മ്മടെ വിശാലേട്ടൻ തന്നെ ആ ഭാഷീം ആ ശൈലീം എല്ലാം.
    നന്നായിട്ടുണ്ട് ട്ടോ. അതികം തോരണങ്ങളുടെ ആവശ്യമുണ്ടാവില്ല അഭിനന്ദനത്തിന്, കാരണം താരതമ്യപ്പെടുത്തുന്നത് മഹാരാജാവിനോടല്ലേ ?
    വളരേയധികം നന്നായിട്ടുണ്ട്, എന്റെ സംശയത്തിനിനിയും ഒരു മാറ്റവുമില്ല. ആശംസകൾ.

    ReplyDelete
  6. നര്‍മം ഇത്ര മനോഹരമായി എഴുതുന്ന ബ്ലോഗേര്‍സ് ചുരുക്കം ആയിരിക്കും. ഒരുപാട് ഇഷ്ടമായി ..............കിടു ആയിട്ടുണ്ട് !

    ReplyDelete
  7. ഹോ ചങ്ങാതി, ദിത് കിടുക്കി...

    അടിപൊളി, ഇനിം പോരട്ടെ വെടിക്കെട്ട് സാധനങ്ങള്‍ :-)

    ReplyDelete
  8. കൊടകരയുടെ ഒരു മണം.. അയലക്കമാണല്ലോ അല്ലേ ? കണ്ടു പഠിച്ചിരുന്നോ ? .

    ReplyDelete
  9. എന്നാലും എന്റെ ജോസേട്ടാ..

    നന്നായി ചിരിച്ചു ആശാനെ..!!

    ReplyDelete