ഏതു പോലീസുകാരനും ഒരു പറ്റ് പറ്റും, പട്ടി കടിച്ചാലും ഇങ്ങനെ ഒരു പറ്റ് പറ്റരുതെന്നു വര്‍തുണ്ണിയെട്ടന് എങ്ങന്യാ തോന്നാണ്ടിരിക്ക്യാ..
അത് പോലത്തെ പൂശല്ലേ കിട്ടീത്.
"പോയെരാ പണ്ടാറക്കാലാ"ന്നു പറഞ്ഞ് ചൂട്ടുമടല് കൊണ്ട് കൊണ്ടലീസ റൈസിന്റെ മൂത്ത ചേച്ചിയെപ്പോലിരിക്കണ മാളുമ്മായി വര്‍തുണ്ണിയേട്ടന്റെ നെറ്കേം തലേല് അടിച്ച അടി കേട്ട് ഭൂമി രണ്ടായി പിളര്‍ന്നില്ല പൂര്‍ണചന്ദ്രേട്ടന്‍ കഷ്ണങ്ങളായി പോടിഞ്ഞില്ല പകരം സന്ധ്യാനേരത്തെ സ്വര്‍ണനിറമുള്ള വെയിലില്‍ ഊളാക്കുത്തി കളിച്ച തുമ്പികള്‍ സ്റ്റില്‍ ഗിയറിട്ട്നിന്ന് ഒന്ന് നോക്കി,പ്രൈവറ്റ് ബസ്സിലെ കണ്ടക്ടറെ പോലെ തെങ്ങിന്‍ മുകളില്‍ നിന്നും അണ്ണാന്‍ തിരക്കിട്ട് താഴെ വന്ന് എന്തുട്ടിവടെ പ്രശ്നം ആരാ ടിക്കറ്റ് എടുക്കാത്തെ എന്ന മട്ടില്‍ നോക്കിപ്പോയി.
സിറ്റ്വേഷന്‍ ഇത്ര സിമ്പിള്‍ ആയിരുന്നെങ്കിലും നായകന്‍റെ മോന്ത അടൂരിന്റെ പടത്തിലെ ഗോപകുമാറിനേക്കാളും വിജ്രംഭിച്ചിരുന്നു.
യാര്‍ഡ്ലി പൌഡര്‍ ഒക്കെ ഇട്ട് കുട്ടപ്പനായി ജങ്ങ്ഷനിലേക്കിറങ്ങിയ മാപ്ല പാക് കടലെടുക്ക് നീന്താന്‍ പോയി പകുതി വഴിയില്‍ കുളിച്ച് ഉപ്പ് വെള്ളവും കുടിച്ച് തിരിച്ചുവന്ന മുരളീധരന്റെ പോലെ അപ്പൊ തന്നെ തിരിച്ചു വന്നത് കണ്ടപ്പോ മേരി ചേട്ടത്തി കാര്യമന്വേഷിചെങ്കിലും ഒന്നമര്‍ത്തി മൂളി ഉമ്മറത്തെ ചാരുകസേരയിലിരുന്ന് അനന്തതയിലേക്ക് കണ്ണും നട്ടു മൂപ്പരിരുന്നു.
എന്തൂട്ടാ പറ്റ്യേന്നു മേരിചെട്ടത്തിക്ക് ഒരു പിടുത്തവും കിട്ടിയില്ലെങ്കിലും ഈ സമയം കൊണ്ട് ജങ്ങ്ഷനില്‍ ചില്ലറ കവറേജാണോ ഈ അടിക്ക് കിട്ടിയത്.
മൂത്തമോന്‍ ഷാബു ഗള്‍ഫില്‍ പോയി വന്ന ആദ്യത്തെ ലീവിന്റന്നു ഈ സംഭവത്തോടെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഇന്ത്യന്‍ പാസ്പോര്‍ട്ട് പോലും എടുക്കാത്ത വര്‍തുണ്ണിയേട്ടന്‍ "ഇറ്റാലിയന്‍ വര്‍തുണ്ണി"യായി വെള്ളികുളങ്ങര ഉപഭൂഖണ്ടത്തില്‍ ഫെയ്മസായി.അതുവരെ ജോനോനുറുമ്പ് കൂട്ടം കൂടിയിരിക്കണ പോലത്തെ രാജ്യമാണ് ഇറ്റലിയെന്നോ ബുര്‍ലുസ്കോണി എന്നാല്‍ ഏതോ ഫോറിന്‍കോണി അല്ല പണ്ടത്തെ സിനിമയിലെ ടിജി രവിയുടെ സ്വഭാവമുള്ള ഇറ്റലിയിലെ പ്രസിഡന്റ്ടായിരുന്നു എന്നൊന്നും അറിയാത്ത ഇദ്ദേഹം, മാര്‍പാപ്പ ആ കരയിലെ ആളായത് കൊണ്ട് മാത്രം ഐസ് ക്രീം എന്ന് കേള്‍ക്കുമ്പോള്‍ കുഞ്ഞാലികുട്ടിക്കാകുണ്ടാകുന്ന വിഷമം പോലെ ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ ആള്‍ക്കുണ്ടായില്ല.
അഴകിയ രാവണിനിലെ ഇന്നസെന്റിനെ പോലെ തെക്കേക്കരയിലെ ചെറിയൊരു നാട്ടുപ്രമാണിയും പൊതുകാര്യപ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറുമാകാന്‍ ആഗ്രഹിച്ചിരുന്ന അത്യാവശ്യം പൊങ്ങച്ചക്കാരനായ പാവം പാവം ഷോമാന്‍ മാത്രമായിരുന്നു വര്‍തുണ്ണിയെട്ടന്‍.
ഷാബു പത്താം ക്ലാസ്സ് എന്ന ഹൈജമ്പ് ചാടിക്കടക്കാനാകാതെ തണ്ടലും കുത്തിവീണ മൂന്നാം ശ്രമത്തിനു ശേഷം എഡ്യുക്കേഷനൊന്നും ഇനി സ്കോപ്പില്ല എന്ന് പറഞ്ഞ് ടെക്നിക്കല്‍ സൈഡില്‍ ട്രൈ ചെയ്യാന്‍ മധുവേട്ടന്റെ വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡിംഗ് പഠിച്ച് ഗള്‍ഫില്‍പോയി മൂന്ന് നാല് കാര്‍ട്ടൂണ്‍ സാധനങ്ങളും പ്ലാസ്റ്റിക് പുല്ലുപായയും കയ്യില്‍ ടേപ്പ്റെക്കോര്‍ഡറും പിടിച്ചുള്ള വരവില്‍ പതിവിലധികം ആനന്ദപുളകിതനും അഭിമാനപൂരിതനാകുകയും ചെയ്തു.
പെട്ടി പൊട്ടിച്ച് "അപ്പനിഷ്ടമുള്ളതെടുത്തപ്പാ" ന്ന് പറഞ്ഞപ്പോ ഇറച്ചിക്കും മീനിനും വെച്ച നോമ്പ്, വീട്ടണെന്റെന്ന് ബീഫും ചിക്കനും കണ്ടപോലെ ആക്രാന്തമുണ്ടായെങ്കിലും അതെല്ലാം കണ്ട്രോള്‍ ചെയ്തു "എല്ലാം മ്മടോടത്തെയല്ലേ"ന്ന് പറഞ്ഞ് 555ന്റെ ഗള്‍ഫിന്റെ ഐക്കണ്‍ സിഗരെറ്റും ലൈറ്റുറും കളര്‍ഫുള്ളായിട്ടിരിക്കണ ഷോര്‍ട്ട് ട്രൌസറിന്റെ പാക്കെറ്റുമാണെടുത്തത്.
"മോന്‍ വന്നപ്പോ എന്തിറ്റാ കൊണ്ടന്നേ"ന്ന് ചോദിച്ചവരോട് "ഷോ"ചെയ്യാന്‍ കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ 555ഉം ലൈറ്റുറും "ഇനി എന്തുട്ടാ അവന്‍ കൊണ്ടരാത്തെ,ഇതുവരെ അവന്‍ കൊണ്ടാന്നണ്ട്"ന്ന് പറഞ്ഞ് മുന്നിലും പിന്നിലും ഇറ്റലീന്ന് എഴുതിയ ഷോര്‍ട്ട് ട്രൌസര്‍ വരെ മുണ്ടോന്നു പൊക്കി എല്ലാര്‍ക്കും കാണിച്ചു കൊടുത്തു.
ഇതു തന്നെയാണ് തെക്കേക്കരയിലെ ജാന്‍സിറാണി എന്നറിയപ്പെട്ടിരുന്ന അയല്‍ക്കാരിയും കാട്ടില്‍ വിറക് വെട്ടാന്‍ പോയ നേരം വിറകിന്റെ കൂടെ തേക്കുംകൂടെ വെട്ടിയപ്പോ "സര്‍ക്കാരിന്റെ മരമല്ലേ എന്തിനാ അത് വെട്ടണെ"ന്ന് സൌമ്യമായി സ്ലോമോഷനില്‍ ലാത്തി ചുഴറ്റി ചോദിച്ച രണ്ടു ഫോറസ്റ്റ് ഗാര്‍ഡ്‌മാരെ ഇന്‍ ഹരിഹര്‍ നഗറിലെ ഫിലോമിനയെ പോലെ വെട്ടുകത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടാനോങ്ങി ഓടിച്ച മാളുമമ്മായിയും ചോദിച്ചത് "മോന്‍ വന്നപ്പോ എന്തിറ്റാ കൊണ്ടന്നേ"ന്ന്.മിസ്സ് മാളുവുമായിട്ടുള്ള എടാ പോടാ ബന്ധംവെച്ച് വര്‍തുണ്ണിയെട്ടന് ഉത്തരം പറഞ്ഞതും ബാക്കി നാട്ടുകാരോട് പറഞ്ഞ അതേ പോലെ തന്നെയാണ്..!
പക്ഷെ ഒരു വ്യത്യാസം മാത്രം രാവിലെ ഇട്ട "ഇറ്റാലിയന്‍ പ്രോഡക്റ്റ്"ഉച്ചക്ക് ഊണ് കഴിച്ചു ഒന്ന് മയങ്ങാന്‍ നേരം ഊരിയിട്ടത് തിരികെ ഇന്‍സ്റ്റോള്‍ ചെയ്യാതെയാണെന്ന് മാത്രം....
അടികൊണ്ടു തിരിഞ്ഞു നടക്കുമ്പോള്‍ അകെ ഒരു സമാധാനം മാത്രം"കയ്യില് വെട്ടോത്തിയാവഞ്ഞത് നന്നായി അല്ലെങ്കീ...

നിയമസഭ പോലെയാക്കി കളഞ്ഞല്ലോ കാര്യം ?തമാശക്ക് വേണ്ടി എന്തും ചെയ്യുന്ന വര്‍തുണ്ണിയേട്ടന്‍ ആകണോ ?കയ്യില്‍ ഒരു പാട് ദിടാള്‍ഫികള്‍ ഇല്ലേ ?അവക്ക് വേണ്ടി കാത്തിരിക്കുന്നു
ReplyDeleteപക്ഷെ ഒരു വ്യത്യാസം മാത്രം രാവിലെ ഇട്ട "ഇറ്റാലിയന്‍ പ്രോഡക്റ്റ്"ഉച്ചക്ക് ഊണ് കഴിച്ചു ഒന്ന് മയങ്ങാന്‍ നേരം ഊരിയിട്ടത് തിരികെ ഇന്‍സ്റ്റോള്‍ ചെയ്യാതെയാണെന്ന് മാത്രം....
ReplyDeleteഅടികൊണ്ടു തിരിഞ്ഞു നടക്കുമ്പോള്‍ അകെ ഒരു സമാധാനം മാത്രം"കയ്യില് വെട്ടോത്തിയാവഞ്ഞത് നന്നായി അല്ലെങ്കീ...
ങ്ങളെന്ത്,ആരുടെ ഫോട്ടം പ്രൊഫൈലില് ഇട്ടാലും ങ്ങള് മ്മടെ സജീവേട്ടനാന്ന് ഈ എഴുത്തും ശൈലീം അറിയ്ണോര്ക്കറിയാ.
പ്രത്യേകിച്ചൊന്നും പറയാനില്ല,ങ്ങളെന്തെഴുത്യാലും അതൊക്കെ വായിക്കാൻ നല്ല രസാ. ആശംസകൾ.
പാവം മാളുവമ്മായി ഒട്ടും പ്രതീക്ഷിക്കാത്തൊരു ദര്‍ശനം... ഇറ്റലിയിലൊക്കെ ഇതു കാശിനു തൊണ്ണൂറ്റാറാണെന്നു ചിന്തിച്ചിട്ടുണ്ടാവും. :)))
ReplyDeleteവെള്ളീ..രസമുണ്ട്....പക്ഷെ...മുമ്പത്തത്ര എത്ത്യോ എന്നൊരു സംശയം!! അടുത്തതിനായി പ്രതീക്ഷിക്കുന്നു...
ReplyDeleteവര്തുണ്ണിയെട്ടനെപ്പോലെ ചിലരെ പണ്ടൊക്കെ കാണാമായിരുന്നു. ഇപ്പോള്‍ ഇത്തരക്കാര്‍ കുറവാണ്. അല്പം കൂടി കൂടുതലാണ് വെള്ളിക്കുളങ്ങരക്കാരനില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.
ReplyDeleteപോസ്റ്റ് ചെറുതെങ്കിലും മോശമായില്ല.
സംഭവം ഒകെ ..പക്ഷെ നമ്മുടെ സുബ്രേട്ടന്‍ വിജുംഭ്രിപ്പിച്ച പോലെ അത്രക്കും ഒരു വിജുംബ്രനം ഇവടെ ണ്ടായില്ലാ ട്ടോ ഖേ ഡീ ...ന്നാലും ഒന്ന് കൂടി നന്നാക്കാമായിരുന്നു എന്ന അഭിപ്രായം ണ്ട് ട്ടോ.
ReplyDeleteഇനിയും വരട്ടെ...:)
ReplyDeleteതള്ള്....ല്ലാണ്ടെന്ത്
ReplyDeleteഹി ഹി...ഈ ഉപമിക്കലുകൾ - ഇതൊരു കഴിവാണു...
ReplyDeleteഅനുഗ്രഹങ്ങളുടെ ആവശ്യമില്ല... നീ പുപ്പുലിയാകും വെള്ളിക്കുളങ്ങരക്കാരാ.....
ഇതിനും എന്റെ ഫോട്ടം ഫേമസാക്കുമോ ?
ഞങ്ങടെ നാട്ടിൽ ഉണ്ട് വര്‍തുണ്ണിയെട്ടനെ പോലെ വേറൊരു ചേട്ടൻ..
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
"കയ്യിൽ വെട്ടോത്തി ആവാഞ്ഞത് നന്നായി"..
ReplyDeleteരസിച്ചു വായിച്ചു. നന്നായി വരച്ചിട്ട ചിത്രം.
നര്‍മ്മം നര്‍മ്മമായി തന്നെ പറഞ്ഞു; ഏറെ രസിക്കുകയും ചെയ്തു.
ReplyDeleteചെറുത് മനോഹരം. ഉപമകളും ഉജ്വലം.
ReplyDeleteഎന്നാലും ഒക്കെ നമ്മുടെ സുബ്രെട്ടന്റെ തണലില്‍തന്നെ നില്‍ക്കുന്നു. അടുത്തപോസ്റ്റില്‍ ഒന്നൂടെ ആഞ്ഞുപിടിച്ചേ പറ്റൂ വെള്ളികുളങ്ങരക്കാരാ.....
"ഉപമ കാളിദാസസ്യ" എന്ന് കേട്ടിട്ടുണ്ടോ...? കാളിദാസന്റെ ഉപമയാണ് കിടിലന്‍ എന്നാണു ഈ പദം പറയുന്നത്....
ReplyDeleteഒലക്ക്യാണ്....
മ്മടെ വെള്ളി ഇല്ലാത്ത കാലത്തല്ലേ കാളിദാസന്‍...,,,,
മ്മക്ക് മാറ്റം...
ഉപമ വെള്ളിക്കുളങ്ങരകാരസ്യ......
ന്‍റെ ഫോട്ടോ ഇട്ടോള് ട്ടോ....
സ്കോര്‍പ്പിയോണ്‍ കിക്ക്!
ReplyDelete:)
വെള്ളീ, കലക്കി; എങ്കിലും സംഭവം ഞാന്‍ മുമ്പ് കേട്ടിട്ടുള്ളതുകൊണ്ട് സസ്പെന്‍സ് അത്ര പോരെന്ന്‍ തോന്നി. ഒരു സാധാരണ പ്രമേയം ജീവനുള്ളതാക്കാനുള്ള ശ്രമം വിജയം തന്നെ. അഭിനന്ദനങ്ങള്‍!
ആശംസകള്‍
ReplyDeleteകൊള്ളാം..രസിച്ചു. ചിലയിടത്ത് ഫുൾസ്റ്റോപ്പിന്റെയും കോമയുടെയും ഒക്കെ കുറവുണ്ട്. നീളമുള്ള വാചകങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കുക..
ReplyDeleteഇതിനു വേറെ ചില പാഠഭേദങ്ങൾ കേട്ടിട്ടുണ്ട്. എന്നാലും എഴുത്തിന്റെ ശൈലികൊണ്ട് പുതുമയുള്ളതാക്കി.
ReplyDeleteറീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മറന്നത് ..
ReplyDeleteപാവം കൊല ചതിയായ് പൊയീ.. :)
മാളുവമ്മായിയുടെ കൈയ്യില്‍
വെട്ടു കത്തി കൂടി ഉണ്ടായിരുന്നേല്‍ ..
പാവത്തിന്റെ ജംഗ്ക്ഷന് ഒരു തീര്‍പ്പായേനേ ...
ആസ്വദിച്ചേട്ടൊ .. അവസ്സാന വരികള്‍ ചിരിച്ചു പൊയേട്ടൊ ..
ഇഷ്ടായീ ...
sambhavom classayitundu ..
ReplyDeletemolilullavan paranja pole ഫുൾസ്റ്റോപ്പിന്റെയും കോമയുടെയും kuavundu... all the bus stand
വെള്ളീ ഈ കഥ നേരത്തെ കേട്ടിട്ടുണ്ട് എന്നാലും നല്ല ഉപമകളുമായി ഒക്കെ എഴുതിയപ്പോള്‍ ചിരിച്ചുപോയി കൊള്ളാം ട്ടോ....:))
ReplyDeleteഅല്ലെങ്കീ.. ആലോചിക്കാന്‍ പറ്റണില്ല.
ReplyDeleteനാട്ടില്‍ പണ്ടൊരു മറവിക്കാരന്‍ ഇക്ക ഇത് പോലെ അടിവസ്ത്രം ധരിക്കാതെ ഒരു വീട്ടില്‍ ചെന്ന് മകന്‍ കൊണ്ട് വന്ന സൌസര്‍ കാണിക്കാന്‍ കാലു സ്ടൂളിലേക്ക് കയറ്റി വെച്ചു. ഇടനാഴിയില്‍ കൂടി നിന്ന പെണ്ണുങ്ങള്‍ ചിരിച്ചപ്പോള്‍ ഒന്ന് കൂടെ ഞെളിഞ്ഞിരുന്ന് ഇത് പോലെ രണ്ടെണ്ണം കുടീലും ഉണ്ട് എന്ന് തട്ടിയത്രേ.. ഇത് കുട്ടി കാലത്ത് കേട്ട കഥ.
ReplyDeleteസംഭവം സമാനമാണെങ്കിലും വെള്ളിയുടെ എഴുത്തിലെ പൊടിപ്പും തൊങ്ങലും ചേര്‍ത്തുള്ള തട്ടലുകള്‍ കൂട്ടി വായിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം കിട്ടുന്നു. പിന്നെ അമരീഷുപുരി വായിച്ച ഒരാള്‍ സ്വാഭാവികമായും വെള്ളിയില്‍ നിന്നും അല്‍പ്പം കൂടി പ്രതീക്ഷിക്കും എന്നത് സത്യം തന്നെ. ഇതിലും നര്‍മ്മം യുക്തമായി കൈകാര്യം ചെയ്തിട്ടുണ്ട്. ആശംസകള്‍ !!!
വാചകങ്ങള്‍ ഹൃസ്വമാക്കുന്നതായിരിക്കും കൂടുതല്‍ ഭംഗി
ReplyDeleteഎന്നൊരു അഭിപ്രായം - കൊള്ളാം
ഉപമകള്‍ അതൊന്നാന്തരം.. :) കേട്ട കഥയാണെങ്കിലും വെള്ളിക്കുളങ്ങരയില്‍ നിന്നായപ്പോള്‍ ഒരു പ്രത്യേക രസം..
ReplyDeleteരസകരം..
ReplyDeleteഎഴുത്ത് കലക്കി എന്ന് തന്നെ പറയാം
ReplyDeleteരസായി
എഴുത്ത് രസകരം.
ReplyDeleteവാക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത് അതിലേറേ മനോഹരം.
ആശംസകള്‍..
കൊളളാം.. ഇനിയും പോരട്ടെ
ReplyDeleteഗെടീ...
ReplyDeleteഞാന്‍ ഒരു കോടാലിക്കാരന്‍ ആണ്.
ജനിച്ചതും വളര്‍ന്നതും അങ്ങ് കൊടകരയിലും.
അപ്പൊ പറഞ്ഞു വന്നത് എന്താന്നു വച്ചാല്‍,
ഇമ്മടെ ഒരു സ്റ്റൈല്‍ ഇണ്ടല്ലോ? അത് ഈ എഴുത്തില്‍ വരത്താന്‍ നിങ്ങള്‍ ഒന്നുംകൂടി ഉത്സാഹിച്ചാല്‍, സംഭവം സൂപ്പര്‍ ആകും..
വേറെ ഒന്നുമില്ല..
വര്‍തുണ്ണിയേട്ടന്‍ സംഭവം അറിയണ്ടാ.. നാളെ മുതല്‍ ബ്ലോഗിന്‍റെം, ബ്ലോഗ്ഗരുടെം പടം വച്ച സൌസറുകള്‍ പുള്ളി ഇന്‍സ്റ്റാള്‍ ചെയ്യും :).
അഭിവാദ്യങ്ങള്‍
വായിച്ചു.രസായി!
ReplyDeleteഅപാര നര്‍മ്മം! :)
ReplyDeleteനിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു
കേട്ടിട്ടുള്ള കഥയാണെങ്കിലും ഈ ‘ഇറ്റലിക്കാലത്ത്’ ഒരു പ്രത്യേക രസം!
ReplyDeleteഅപ്പോ, വീണ്ടും തകർക്കാൻ ആശംസകൾ!
രസകരം.. വീണ്ടും തകർക്കാൻ എന്റെയും ആശംസകൾ!:)
ReplyDelete