Wednesday, May 16, 2012

യൂത്ത്‌ഫെസ്റ്റിവല്‍

കോണ്‍വെന്റിലെ യൂത്ത്ഫെസ്റ്റിവല്‍ എന്ന് പറഞ്ഞാല്‍  കണ്ണാടിയുടെ പിന്നിലെ മെര്‍കുറി ചുരണ്ടി സ്കൂളിന്റെ മതിലിനോട് ചേര്‍ന്ന് നില്‍കുന്ന അക്കെഷ്യാ മരം ആണിയടിച്ച് അതില്‍ ഇന്‍സേര്‍ട്ട് ചെയ്തു മരം ഉണക്കല്‍, മിനി സ്റ്റഡിയത്തിന്  പിന്നിലെ കൊലച്ചവാഴയില്‍നിന്നും കോടപ്പിലാകുന്നന്റെ പെടല അടിച്ചുമാറ്റി റബ്ബര്‍കുഴിയില്‍ ഇട്ടു പഴുപ്പിച്ചു തിന്നല്‍ തുടങ്ങിയ ക്ലീഷേകളില്‍ നിന്നും മാറി കലാമത്സരങ്ങളില്‍ കഴിവുതെളിയിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത് "സെവെന്‍ ഡി"യില്‍ പഠിക്കുമ്പോഴായിരുന്നു

വഹാബണ്ണന്റെ ഐസ്ക്രീമിന് മേലെ ഇരിക്കുന്ന ചെറിപ്പഴം പോലെ ലഡ്ഡുവിന് മേലെയിരിക്കുന്ന ഉണക്കമുന്തിരി പോലെ വെള്ളിക്കുളങ്ങരയെന്ന മെട്രോപോളിടിന്‍ വില്ലജിന്റെ തിലകക്കുറിയായിരുന്നു കോണ്‍വെന്റ് സ്കൂള്‍.

ജിയോഗ്രഫികല്ലി കൃത്യമായി പറഞ്ഞാല്‍ വെള്ളികുളങ്ങരയില്‍നിന്നും ചാലക്കുടി റൂട്ടില്‍ മാതാ തിയേറ്റര്‍ കഴിഞ്ഞുള്ള ആദ്യത്തെ ലെഫ്റ്റ്‌ എടുത്തു പിന്നെ കിട്ടുന്ന കയറ്റത്തില്‍  ഓട്ടോറിക്ഷ  ഫസ്റ്റ് ഗിയര്‍ ഇടുന്ന സ്ഥലത്താണ് മ്മടെ സ്കൂള്‍  

ഇന്ത്യയിലെ നമ്പര്‍ വന്‍ സ്കൂളുകള്‍ ഉള്ള ഊട്ടിയിലെ സ്കൂളുകളുടെ പ്രൌഡിയും പത്രാസും അവിടുത്തെ ടീചെഴ്ന്റെയും മദര്‍മാരുടെയും ആത്മാര്‍ത്ഥതയും സ്നേഹവും കൊണ്ട് ഏഴാം ക്ലാസ്സില്‍ പടിയിറങ്ങുന്ന പൂവന്മാര്‍ക്കും പത്തില്‍ ഔട്ടാവുന്ന പെടകള്‍ക്കും ഇത്തിരി അഹങ്കാരവും ഒത്തിരി ഓര്‍മ്മകളും ഈ സ്കൂള്‍ സമ്മാനിച്ചിരുന്നു

കഴിഞ്ഞ രണ്ടു തവണയും യൂത്ത്‌ ഫെസ്റ്റിവലിന്റെ പിറ്റേ ആഴ്ചമുഴുവന്‍ ക്ലാസ്‌മുറിയുടെ വരാന്തയിലും മെയിന്‍സ്റ്റേജിനു പിന്നിലുമായി സ്വന്തവും ഷയറിട്ടതുമായ കുരുത്തകേടിന്റെ പേരില്‍ പോക്കറ്റടികേസില്‍   പോലീസ് സ്റ്റേഷനില്‍ നില്‍ക്കണ പോലെ ക്ലാസിനു പുറത്തുനിന്നതിനാലും പണ്ടേ ദുര്‍ബല ഇപ്പൊ ഗര്‍ഭിണി എന്ന മാതിരി മ്മടെ ക്ലാസ്സിലെ പെണ്‍കുട്ട്യോള്‍ക്കോ മ്മളെ വിലയില്ല എന്നാ പുറത്തു നിന്നതോടുകൂടി അയല്വക്ക ക്ലാസ്സിലെ ഐശ്വര്യാ റായിമാരും മാധുരി ധീക്ഷിത്തുമാരും കൂടി ഞങ്ങളെ കാണുമ്പോ ഡോബര്‍മാന്‍ നാടന്‍പട്ടിയെ നോക്കണപോലെ  നോക്കിയപ്പോ നെഞ്ച് കലങ്ങിയതിനാലും കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആരാധികമാര്‍ ഏറിവരുന്നത് ഞങ്ങള്‍ റിയലൈസ് ചെയ്തതിനാലും  അടുത്തവര്‍ഷം യൂത്ഫെസ്റ്റിവലിനു ഒരു കലക്ക് കലക്കാന്‍ തന്നെ എല്ലാവരും തീരുമാനിച്ചു.

അതില്‍ ഏറ്റവും ഇന്റെറസ്റ്റ്‌ എടുത്തത്‌ കോടാലിയില്‍ പലചരക്ക് കട നടത്തുന്ന ചന്ദ്രേട്ടന്റെ മോന്‍ സോമന്‍ ആയിരുന്നു.ഗാങ്ങിലെ ഏറ്റവും പടിപ്പിസ്റ്റ്‌,പതിനഞ്ചാം റാങ്കുകാരന്‍,തത്തമ്മചുണ്ടന്‍,പുഷ്പന്‍ ..

വെസ്റ്റിന്‍ഡിസ്  പേസ് ബൌളര്‍ കമ്മിന്‍സിന്റെ മാതിരി ഞെളിഞ്ഞ് നെഞ്ചുന്തി സ്വാഭാവികമായും നടുഭാഗം ഏകദേശം ഡീസല്‍ എന്‍ജിന്‍ഓട്ടോയുടെ പിന്‍ഭാഗം പോലിരിക്കുന്ന ഈ മൊതല് ടൈറ്റുള്ള നീല ബാഗി ജീന്‍സും മഞ്ഞ ടിഷര്‍ട്ടും ഇട്ടുവന്നപ്പോ ജാക്കി ഷെറോഫിന്റെ പോലുണ്ടെന്നു പറഞ്ഞതിന് പല്ലുമിട്ടായിയും മാങ്ങാ അച്ചാറും വാങ്ങി തന്നതിന് ശേഷം എല്ലാ വെള്ളിയഴ്ചയും (ടി ദിവസം യുനിഫോമില്ല) സല്‍മാന്‍ ഖാനും അനില്‍ കപൂറും പേരറിയാവുന്ന സ്റ്റാറുകളോക്കെയും  ആയിത്തീര്‍ന്നു

മുള്ളന്‍പന്നിക്ക് ദേഷ്യം വന്നപോലത്തെ മുടി കാബൂളിവലയിലെ വിനീതിന്റെ പോലുണ്ടെന്ന് പറഞ്ഞപ്പോ ഞങ്ങളൊന്നും മിണ്ടാതിരുന്നത് ഇങ്ങനെ ചില ഉപകാരമോക്കെയുള്ളത് കൊണ്ടായിരുന്നു

ചെമ്പുചിറയിലുള്ള  കലാതിലകം കത്രീന കൈഫിനെ ചുള്ളന്‍ ലൈനാക്കാന്‍ കോടലിയിലുള്ള ഭഗവതീ ഭഗവാന്മാരോന്നും പോരാഞ്ഞ് ചെമ്പ്ചിറവരെ പോയി മിക്ക ദിവസവും തോഴിതിട്ടും ഒളിമ്പിക്സിനു പോയ ഇന്ത്യാക്കാരെപോലെ സൈക്കിള്‍ ചവിട്ടി തിരിച്ചു വരുമ്പോഴാണ് കലാപരമായി ഒന്ന്"മുട്ടി" നോക്കാന്‍ തീരുമാനിച്ചതും യൂത്ത്‌ഫെസ്റ്റിവല്‍ ലാക്കാക്കി  സിനിമാറ്റിക് ഡാന്‍സ് പ്രക്ടിസ് ആരംഭിച്ചതും.

മുക്കാല മുക്കബുല വെച്ചിട്ടുള്ള പ്രക്ടിസുമായി സോമനും ഷുവര്‍ ബെറ്റ്‌ള്ള ഇനങ്ങളായ എബിസി,കോട്ടാ,കപ്പുതട്ടി എന്നിവ ഇല്ലാത്തതിനാല്‍ മെഡല്‍ പ്രതീക്ഷ ഇല്ലാത്ത ഇനങ്ങളായ ക്വിസ്,സമൂഹഗാനം,കഥയെഴുത്ത് എന്നിവയില്‍ ഞങ്ങളും മുന്നോട്ടു പോയി

അങ്ങിനെ ഏഴാം ക്ലാസ്സിലെ യൂത്ത്‌ ഫെസ്റ്റിവല്‍ ദിനം വന്നെത്തി. ജപ്പാനില്‍ നിന്നും ചൈന വഴി തോരണമിട്ട വേദിക്ക്മേലെ സൂര്യേട്ടന്‍ ഉദിച്ചുയര്‍ന്നുനിന്നു.                            

കലാപരിപാടികള്‍ ആരംഭിച്ചു.മോഹിനിയാട്ടം കുച്ചു ഭാരത്നട്ട്യം തുടങ്ങിയ ട്രഡീഷണല്‍ കലകള്‍ കല്യാണത്തിന് വെജിറ്റബിള്‍ ബിരിയാണി കണ്ട നാട്ടുകാരെപോലെ വേണോ വേണ്ടയോന്നാലോചിച്ചു കണ്ടവര്‍ ഗ്ലാമര്‍ ഇനങ്ങളായ ബ്രേക്ക്‌ ഡാന്‍സ് സിനിമാറ്റിക് ഡാന്‍സ് മിമിക്രി മോണോ ആക്ട്‌ തുടങ്ങിയവക്കായി കാത്തിരുന്നു.

എനിക്കായിരുന്നു സോമന്റെ മേക്കപ്പിന്റെ ഫുള്‍ചുമതല. മാര്‍ഗംകളിക്കും തിരുവാതിരകളിക്കും "മദ്രാസ്സില്‍ നിന്നും വന്ന" ഡാന്‍സെഴ്സിന്റെ  പരമാവധി മേക്കപ്പ് സാധനങ്ങള്‍ പുതിയ വീടിനു ആദ്യത്തെ കോട്ട് വൈറ്റ്വാഷ്‌ അടിക്കുന്നപോലെ വാരിപൂശിയപ്പോ തന്നെ ഏതാണ്ട് ചന്തുപൊട്ടു പോലിരിക്കണ സോമന്റെ മുഖം മായാമോഹിനിയെപോലെയായി

അതിനിടയില്‍ സിനിമാറ്റിക്ഡാന്‍സിനു മത്സരിക്കുന്നവരുടെ പേര് അന്നൌണ്‍സ് ചെയ്തതില്‍ സോമന്റെ പേരും കേട്ടോട്കൂടി ഹെഡ്സെറ്റ്‌ ചെവിട്ടില്‍ വെച്ച് പിന്‍ കറണ്ടിന്റെ  പ്ലഗില്‍ കുത്തിയപോലെ ചെറുതായുണ്ടായിരുന്ന വിറ അപസ്മാരം പോലെ ടോപ്‌ ഗിയറിലെത്തി..ധൈര്യവാന്‍

അങ്ങിനെ സോമന്റെ ഊഴമെത്തി. മുക്കാല മുക്കാബുല വെച്ച് തകര്‍ത്തു തുടങ്ങി സോമന്‍. ആദ്യത്തെ മൂന്നു സ്റ്റെപ്പിനു ശേഷമുള്ള ഇടതുകാല് പൊക്കിചാടിയ ആ പോസിലാണ് ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്...വേലിപ്പത്തലില്‍ ശീര്‍ഷാസനം ചെയ്യുന്ന പച്ചിലപാമ്പിന്റെ തലപോലെ എന്തോ ...സൂക്ഷിച്ചു നോക്കി..അതു തന്നെ  ..എന്റെ പുണ്യാളാ എന്താ ഈ കാണണെ.. കോഴിമുട്ടപ്പാറ ഉരുണ്ടുവന്നു എല്ലാരും ഒടെണെന്നാഗ്രഹിച്ചു ..   ഈ നാട്ടാപ്പറ വെയിലത്ത്‌ വലിയോരിടിവെട്ടി കറന്റ് പോയി ഈ പാട്ടൊന്നു നില്‍ക്കണേന്നാശിച്ചു..സ്റ്റേജിനു നടുവിലെ പലക  ഒടിഞ്ഞു സോമന്‍ നിലത്ത്പോണേന്നു പ്രാര്‍ത്ഥിച്ചു...  സോമന്‍ സിബ്ബിട്ടിട്ടില്ല...കത്രീന കൈഫ്‌ ലൈനായില്ലെങ്കിലും സ്കൂളിന്റെ പേര് പോവല്ലെന്ന് നെടുവീര്‍പ്പിട്ടുകൊണ്ട്  തലയില്‍ കൈവെച്ച് മര്‍മ്മത്തില്‍ നോക്കിനില്‍ക്കുന്ന എന്റെ നോട്ടത്തില്‍ എന്തോ പന്തികേട് തോന്നി തപ്പി നോക്കിയ സോമന്റെ മുഖം ബൌള്‍ ചെയ്യുമ്പോള്‍ മുത്തയ്യാമുരളീധാരന്റെ മുഖം പോലാവുകയും ഒന്നും സംഭവിക്കാത്തത് പോലെ അടുത്ത സെക്കന്റില്‍ ചില്ലില്‍ പോണ സ്റ്റെപ്പിട്ടു പിന്നില്‍ തിരിഞ്ഞു സിബ്ബിടുകയും ചെയ്യുകയായിരുന്നു.

പ്രൈവറ്റ് പ്രോപേര്‍ട്ടി പബ്ലിക്‌ ആക്കിയതിന് എങ്ങാനും വെല്ല പണിയും ഹെഡ്മിസ്ട്രെസ്സ്   സോമന് കൊടുത്തിരുന്നെങ്കില് എന്നേക്കാള്‍ രണ്ടടി പൊക്കമുള്ള എന്നാല്‍ ബോധാമൊട്ടുമില്ലാത്ത ഈ ഗഡി എന്നെ പഞ്ഞിക്കിട്ടെനെ...യൂറോപ്പില്‍ പോയതിനുശേഷമാണോന്നറിയില്ല ബുദ്ധിയും വെളുപ്പും വെച്ച് കഴിഞ്ഞതവണ ഇന്ത്യയിലേക്ക് പോകും വഴി ദുബായിലിറങ്ങിയ സോമനെ കാണാന്‍ പോയപ്പോള്‍ ഗഡി ഷേക്ക്‌ഹാന്‍ഡ്‌ തരുന്നതിന് മുമ്പ് സിബ്ബിന്റെ പൊസിഷന്‍ ചെക്ക്‌ ചെയ്യാന്‍ മറന്നില്ല ....    

21 comments:

 1. ഹ ..ഹ ..ബുദ്ധിയും വെളുപ്പും വെച്ചെങ്കിലും ഇപ്പോളും
  ങ്ങളെക്കണ്ടാല്‍ അറിയാതെ കൈ അങ്ങോട്ട്‌ തന്നെ പോവും അല്ലെ???
  നല്ല നരമം..നന്നായി എഴുതി..ഉപമകള്‍ ഇഷ്ടപ്പെട്ടു..ആശംസകള്‍..

  ReplyDelete
 2. കൊള്ളാം .. എന്റെ അനുഭവങ്ങളും പാളിച്ചകളും ഇത് പോലെ ഒക്കെ തന്നെ ... !!
  കഥകള്‍ അനുഭവങ്ങള്‍ ആകുമ്പോള്‍ ... അതിനു ജീവനുണ്ടാകും ... ഇത് പോലെ ...

  ReplyDelete
  Replies
  1. ശരിയാണ് മാഷ്‌ ....വായിച്ചതിനു വളരെ നന്ദി

   Delete
 3. എഴുതീത് നാലും ഗമണ്ടന്‍. തള്ള് കൊള്ളാല്ലോ ഗഡിയേ...!!

  ReplyDelete
  Replies
  1. ഞങ്ങളെ പോലുള്ള പുതിയ ബ്ലോഗര്‍മാര്‍ക്കുള്ള ആവേശമാണ് താങ്കളുടെ വാക്കുകള്‍ ..വളരെ നന്ദി

   Delete
 4. ഹഹഹഹ ....നന്നായിരിക്കുന്നു..... ആസംശകള്‍.........

  ReplyDelete
 5. ഇനി എന്തായാലും ആ ഒരു കാര്യം മറക്കില്ല. നല്ല ഓര്‍മ്മ ഉണ്ടാകും. ഉപമകളൊക്കെ വളിപ്പാക്കാതെ നന്നായി അവതരിപ്പിച്ചു. ഉപമകള്‍ അലം കൂടിപ്പോയോ എന്നെ സംശയം ഉള്ളു.
  നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. കമന്റിനു വളരെയധികം നന്ദി ... ഉപമകള്‍ കൂടുതലാവാതെ ശ്രദ്ധിക്കാം

   Delete
 6. Replies
  1. odi odi njanum ee junctionil ethi...... aashamsakal..... blogil puthiya post...... PRIYAPPETTA ANJALI MENONU....... vaayikkane..........

   Delete
 7. നന്നായിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
 8. മുഖം ബൌള്‍ ചെയ്യുമ്പോള്‍ മുത്തയ്യാമുരളീധാരന്റെ മുഖം പോലാവുകയും ഒന്നും സംഭവിക്കാത്തത് പോലെ അടുത്ത സെക്കന്റില്‍ ചില്ലില്‍ പോണ സ്റ്റെപ്പിട്ടു പിന്നില്‍ തിരിഞ്ഞു സിബ്ബിടുകയും ചെയ്യുകയായിരുന്നു.

  ഒരു സത്യം ഞാൻ പറയട്ടെ,അല്ല ചോദിക്കട്ടെ ?
  ങ്ങളാ സജീവേട്ടനാണോ ? മനസ്സിലായില്ലേ കൊടകരപുരാണം എഴുതുന്ന സജീവേട്ടൻ.! എന്തായാലും ആ 'മരുന്നുകൾ' മുഴുവൻ അതേ പോലെ.! കുപ്പിയ്ക്കും മരുന്നിനും മാറ്റല്ല്യാ. നന്നായിട്ടുണ്ട് ന്ന് പ്രത്യേകം പറയണ്ടലോ ? ആശംസകൾ.

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തിന്,

   അതിനു മറുപടി ഞാന്‍ പറഞ്ഞു തരാം. ഇത് സജീവേട്ടന്‍ മാത്രമല്ല, ഞങ്ങള്‍ കോടാലി, കൊടകര, മനക്കുളങ്ങര, വഴിയമ്പലം എന്ന് വേണ്ടാ, മൊത്തം തൃശൂരും ഇങ്ങനെയാ ഗെഡീ.
   സംശയം ഇന്‍ടെങ്കില്‍ ഞങ്ങടെ നാട്ടിലൊന്നു വന്നു നിന്ന് നോക്ക്.
   ഇനി കോടാലി, മുരിക്കിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വെടിക്കെട്ടിന് തിരി വച്ചിട്ടെ ഉള്ളൂ.. വരും (അതെന്‍റെ വക ആണ് ട്ടാ) :)

   Delete
 9. ഇന്നാണ് ,ഈ വെള്ളിക്കുളങ്ങരക്കാരനെ വായിക്കാൻ തുടങ്ങിയത്. ഇത്ര നല്ല എഴുത്ത് വായിക്കാൻ വൈകരുതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.

  എഴുത്തു തുടരുക. എല്ലാ ഭാവുകങ്ങളും.

  ReplyDelete
 10. അപ്പോൾ നർമ്മത്തിന്റെ ഒരു വെടിക്കെട്ടാശാനാണ് അല്ലേ ഭായ്

  ReplyDelete
 11. സൂപ്പര്‍. അഭിനന്ദനങ്ങള്‍

  ReplyDelete
 12. തകര്‍ത്തു മച്ചു...

  ഞാന്‍ ചിരിച്ചു മരിക്കും.

  കോണ്‍വെന്‍റിലെ ബാസ്കെറ്റ് ബോള്‍ കളി കാണാന്‍ ഞങ്ങള്‍ സൈക്കിളും ചവിട്ടി മുരിക്കിങ്ങേന്നൊരു വരവുണ്ടായിരുന്നു.
  ഹോ നോസ്ള്‍റ്റാള്‍ജിയ വരണു....

  ReplyDelete
 13. പിന്നേം തുറന്നു ചിരിപ്പെട്ടി .... ഇങ്ങളൊരു സംഭവം തന്നാനുട്ടോ .. ഇസ്ട്ടം :)

  ReplyDelete