അങ്ങാടീലെ പഞ്ചായത്ത് കിണറിനെ അത് മൂടീട്ടും സുബ്രേട്ടന്റെ കിണര്‍ എന്നറിയപ്പെട്ടിരുന്നത് ആ ഒരു ഒടുക്കത്തെ വീഴ്ച്ചയുടെ ആഫ്റ്റര്‍ ഇഫെക്ടായിട്ടായിരുന്നു
കോപം ക്രോധം ദേഷ്യം എന്നിവയുടെ പര്യായമായിരുന്നു സുബ്രേട്ടന്‍.
അതായത് ഒരീച്ച വന്നു മൂക്കിലിരുന്നാ, ആ ഈച്ചയുടെ അപ്പാപ്പന്റെ തന്തക്ക് വരെ തെറി വിളിക്കുന്ന സൌമ്യസ്വഭാവം. എന്തൊക്കെയുണ്ട് സുബ്രേട്ടാ വിശേഷങ്ങളെന്നു ചോദിച്ചാല്‍ നിന്‍റമ്മേനോട് പോയി ചോദിക്കെടാ ചെക്കാ ന്ന് പറയണ കുശലാന്വേഷണചാരുത. അതുകൊണ്ട് ആളുടെ വീട്ടിലെ പട്ടി കുരക്കുന്നത് ഞങ്ങടെ വീട്ടിലെ പൂച്ച ഏമ്പക്കം വിടുന്നത് പോലായിയിരുന്നു. കോഴികള്‍ മുട്ട ഇട്ടാല്‍ വരെ കൂവാതെ കാര്‍ത്യേടത്തീടെ മുന്നീ വന്നു ഒന്ന് ഞെളിഞ്ഞു "ദേ സാധനം മ്മേ ഡെലിവറി ചെയ്തിട്ടുണ്ട് ട്ടാ"ന്ന് ഇന്റിക്കെഷന്‍ കൊടുക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ .
പാറപ്പുറത്ത് കല്ലിട്ടൊരക്കണ നല്ല ഗുമ്മ് സൌണ്ട്. ആറടി പൊക്കത്തില്‍ നല്ല കാപ്പിക്കുരുവിന്റെ കളറില്‍ കടഞ്ഞെടുത്തിരിക്കണ പോലുള്ള ആള്‍ടെ ബോഡിക്കാകെയൊരപവാദം എട്ടാം മാസത്തെ ഗര്‍ഭം (വേണമെങ്കില്‍ ഒരു മാസം കുറക്കാം ) പോലുള്ള വയറായിരുന്നു.
ഈ ജിമ്മന്‍ ബോഡി കാണിക്കാനാണോന്നറിയില്ല ഫാഷന്‍ ടിവിയിലെ മോഡല്‍സിന്റെ പോലായിരുന്നു ഈ കുരുപ്പിന്റെ ഡ്രെസ്സിങ്ങ്. ഒരു ലാര്‍ജ് "സ്മാള്‍" ഉള്‍കൊള്ളാന്‍ കഴിയുന്ന തെശ്ശേരിക്കുളം പോലെയുള്ള പൊക്കിളിനു ഒരു ചാണ്‍ താഴെ,വയറ് അവസാനിക്കുന്ന ഭാഗത്ത്നിന്നും തുടങ്ങുന്ന മുണ്ട്, കേറ്റിമടക്കിക്കുത്തി മുട്ടുകാലിനു രണ്ടു ചാണ്‍ മേലെ അവസാനിച്ചിരുന്നു മുണ്ടിന്റെ വിസ്തീര്‍ണ്ണം. പിന്നെ ഷോള്‍ഡറില്‍ ഒരു തോര്‍ത്തുമുണ്ടും. ഈ വേഷത്തില് മരം കീറാന്‍ കോടാലിയും കൊണ്ട് നിക്കണ സുബ്രേട്ടനെ പിന്നീന്നു കണ്ടാല്‍ സെര്‍വ് ചെയ്യാന്‍ നിക്കണ സെറീനാ വില്ല്യംസാന്നേ ആരും പറയൂ
കശ്മീര്‍ താഴ്വര പോലെ സുന്ദരമായ "റാംമ് വേ"യില്‍ സുബ്രേട്ടന്റെ ഒന്നര ഏക്കറില്‍ കൊക്കോയും റബ്ബറും ചാംബയും ലൂബിക്കയും ജാതിക്കയും ആളുടെ കൈക്കരുത്തില്‍ വിളഞ്ഞുനിന്നു. അവിടുത്തെ എല്ലാ പണിയും മൂപ്പര് തന്നെയാണ് ഒറ്റയ്ക്ക് ചെയ്തിരുന്നത്.
കൊമ്പന്‍ മീശയും കട്ടപിരിയന്‍ പുരികവും മായാവി ചിത്രകഥയിലെ വിക്രമിനെ പോലെ സദാ സമയവും ഗൌരവം തുടിക്കുന്ന ആള്‍ടെ മുഖവുമായിരുന്നു അന്ന് എല്ലാ കുട്ടികളുടെയും പേടിസ്വപ്നം. കുറുമ്പെടുത്താലോ, ചോറ് തിന്നാതിരുന്നാലോ അമ്മമാര്‍ കുട്ടികളെ പറഞ്ഞു പേടിപ്പിച്ച "കോക്കു" ഇദ്ദേഹമായിരുന്നു. ഒരു തവണ ആള്‍ടെ വായേന്നു നല്ല പച്ചത്തെറി കേട്ടിട്ടുള്ള വലിയവരും പൂവനെ കണ്ട പെടക്കോഴികളെ പോലെ ആളോട് മുട്ടാണ്ട് വളരെ ഒതുങ്ങി കഴിഞ്ഞിരുന്നു.
അങ്ങിനെ ആ ഭാഗത്തെ നാട്ടുരാജാവായി വാണിരുന്ന സുബ്രേട്ടന് ആ നാട്ടില്‍ ഒരേയൊരു ശത്രുവേ ഉണ്ടായിരുന്നുള്ളൂ. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മനു. എന്റെ കൂട്ടുകാരന്‍. ഈര്‍ക്കിലി കൊണ്ടുള്ള നൂറാം കോല്‍ കളിയില്‍ എന്റെ ആജന്മ എനിമി. കല്ലുകളിയില്‍ എന്റെ പാര്‍ട്ട്‌ണര്‍. അരീസക്കായ (ഗോലി) കളിയിലെ ഭാവിവാഗ്ദാനം.
അടയും ചക്കരയും പോലിരുന്ന അയല്‍വക്കകാരായ മനുവിന്റെയും സുബ്രേട്ടന്റെയും കുടുംബങ്ങള്‍ മനു വളര്‍ന്നു വന്നതോടെ ഇന്ത്യയും പാക്കിസ്ഥാനും പോലായി. വേറൊന്നും കൊണ്ടല്ല, ഫലഭൂയിഷ്ട്ടമായ സുബ്രേട്ടന്റെ പറമ്പിലേക്കുള്ള മനുവിന്റെ നുഴഞ്ഞുകയറ്റം പര്‍വെസ് മുഷാറഫ് കണ്ടിരുന്നെങ്കില്‍ ഒരു ലോഡ് പാക്കിസ്ഥാനികളെ മനുവിന്റെ വീട്ടിലേക്ക് ട്രെയിനിങ്ങിന് അണ്‍ലോഡ് ചെയ്തേനെ.
സ്വന്തം മക്കള്‍ ജാതിക്കാ പൊട്ടിച്ചാല്‍ പോലും തേങ്ങ മടല് കൊണ്ട് വീക്കണ കര്‍ന്നോര്‍ കിലോയ്ക്ക് 220രൂപയുള്ള കൊക്കോ പൊട്ടിച്ചാ എങ്ങിനെ പട്ട മടല് കൊണ്ട് വീക്കാതിരിക്കും? മനുവിന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ മാങ്ങാ പറിയും വെടിവെപ്പും തുടര്‍ന്ന് വന്ന ഈ അതിര്‍ത്തി പ്രദേശത്ത് ഈ കൌണ്ടെര്‍ അറ്റാക്കോടെ യുദ്ധസമാനമായ സാഹചര്യം ഒരുങ്ങി വന്നു
ഈ സ്കഡ് മിസൈലിന് പകരമായി പിറ്റേ ദിവസം രാവിലെ തന്റെ പറമ്പില് സ്ഥിരം പട്രോളിങ്ങിനിറങ്ങിയ സുബ്രേട്ടന് നേരെ മനു ജൈവായുധം പ്രയോഗിച്ചു. സുബ്രേട്ടന്റെ പറമ്പിനു ചേര്‍ന്ന് നില്ക്കണ കശുമാവിന്റെ താഴത്തെ കൊമ്പില്‍ കൂട് കൂട്ടിയ തേനീച്ചക്കൂട്ടത്തിലേക്ക് കല്ലെടുത്ത് ഒരു കീറാ കീറി. അപകടം മണത്ത സുബ്രേട്ടന്‍ വീട്ടിലേക്ക് ഒരു ഒരുപ്പോക്കായിരുന്നു. സ്പോട്ടില് ടൈംകൌണ്ടര്‍ ഉണ്ടായിരുന്നെങ്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ പേര് പോയേനെ.
തേനീച്ച വരെ ദിപ്പെ ഇവിടുണ്ടായ ആളെവിടെപ്പോയീന്നു റഡാര്‍ വെച്ച് അരിച്ചു പെറുക്കീട്ടും കാണാതായപ്പോ സ്റ്റാന്‍ഡില് തിരിച്ചുവന്ന് ഹാള്‍ട്ടായി. തലതിരിവുള്ള രണ്ടു തേനീച്ചമാത്രം തിരിച്ചോടിയ മനുവിന്റെ പള്ളക്കിട്ടു രണ്ടു കുത്ത് കുത്തി എന്‍ജോയ് ചെയ്തു.
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതിനു ശേഷമുള്ള ബുഷിനെ പോലായി സുബ്രേട്ടന്‍. വീട്ടിലേക്ക് പായുന്നതിനു തൊട്ടുമുമ്പ് തന്റെ മുന്നില്‍ വീണ, തേനീച്ചയെ വീക്കിയ കല്ലും കൊണ്ട് പലവട്ടം തോറബോറ കേന്ദ്രീകരിച്ചു നിരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും മനുവിനെ കണ്ടെത്താനായില്ല. സന്ധ്യവരെ കാത്തിരുന്നിട്ടും കാണാതായപ്പോ ആ കല്ല് മടിക്കുത്തില്‍ മുറുക്കാന്‍ പൊതി പോലെ സൂക്ഷിച്ച് പതിവ് ഈവനിംഗ് വാക്കിന് ജങ്ങ്ഷനിലേക്കിറങ്ങി.
ചാരായഷാപ്പിലും തൊട്ടടുള്ള കപ്പേളയില്‍ നോവേനക്കും ബാലന്‍ നായരുടെ കടേലും സീനത്ത് ഹോട്ടലിലും ഗബ്രിയേല്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പിലും എന്തിനധികം അങ്ങാടീലുണ്ടായിരുന്ന പോലീസ് സ്റ്റേഷനില്‍വരെ പതിവിലേറെ തിരക്കായിരുന്നു..എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന് പറഞ്ഞപോലെ...
അന്ന് പതിവുള്ള നൂറിനു പകരം ഒരു ഇരുന്നൂറാ പൂശി.
തിരക്ക്കാരണം ഷാപ്പിന്റെ പടിയിലുള്ള ഇരുത്തം അന്ന് നേരെ എതിര്‍ വശത്തുള്ള പഞ്ചായത്ത് കിണറിന്റെ കൈവരിയിലാക്കി.വരാനുള്ളത് വഴീ തങ്ങില്ലല്ലോ?നിര്‍മ്മ സോപ്പ്പൊടിയുടെ പത പോലെ പ്രതികാരവും പറ്റും നുരഞ്ഞു പൊന്തി.
പെട്ടെന്ന് റോഡിന്റെ എതിര്‍വശത്ത് നൈസ് സ്റ്റോഴ്സിന്റെ ഉമ്മറത്ത് വര്‍ഗീസുട്ടിചേട്ടന്റെ സുന്ദരി നായക്കുട്ടിയുമായി കുശലാന്വേഷണം നടത്തികൊണ്ടിരിക്കുകയായിരുന്ന നാടന്‍പട്ടിയെ മനുവാണോന്ന് സങ്കല്‍പ്പിചിട്ടാണോന്നറിയില്ല മടിയിലിരുന്ന കല്ല് കൊണ്ട് ഒരറ്റ വീക്കാ വീക്കി.സ്വന്തം കാമുകിയുടെ മുമ്പില്‍വെച്ച് അതും മ്മടെ അത്മാഭിമാനത്തിന് തൊട്ടുതാഴെ കീറ് കിട്ട്യാ ഏതു നടന്‍പട്ടിയും അള്‍സേഷ്യനാവില്ലേ ? ഹ്ഹ്ഴേ...ന്നു അലറി കിണറ്റുകരയില്‍ ഇരിക്കണ സുബ്രേട്ടന് നേരെ ചീറി ഒരു വരവായിരുന്നു.
എല്ലാം നിമിഷങ്ങള്‍ക്കകം സംഭവിച്ചത് കാരണം ആ വെപ്രാളത്തില്‍ ഒന്ന് ചെറുതായി കാല് പോക്കിയതെ ആള്‍ക്ക് ഓര്‍മയുള്ളൂ..നല്ല ടൈലിട്ട തറയില്‍ പശു നല്ല സ്മൂത്തായിട്ട് ചാണകമിട്ട പോലെ നദിയ കൊമേനേച്ചി ജിംനാസ്റ്റിക്കില്‍ വെരി കണ്‍ഫര്‍ട്ടബിളായി ലാന്‍ഡ് ചെയ്യണപോലെ രണ്ടാള്‍ടെ പൊക്കത്തില് വെള്ളമുള്ള കിണറ്റിലേക്ക് സ്ലോമോഷനില്‍ ഒരറ്റ പോക്കാ...
ആദ്യമായി കിണറ്റില്‍ വീഴുന്നതിന്റെ സന്തോഷത്തില്‍ ഒന്നും രണ്ടും വെള്ളത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ കാര്യം ആളു സാധിച്ചു. നാട്ടുകാര്‍ ഇട്ടു കൊടുത്ത ബക്കറ്റില്‍ "ഹോ ഒന്ന് വിശാലമായി കുളിച്ചു"എന്ന ഭാവത്തില്‍ ചമ്രം പടിഞ്ഞിരുന്ന് സമാധിയിലിരിക്കണ സ്വാമിയെ പോലെ കേറി വന്ന സുബ്രേട്ടന്‍ കണ്ടത് "ഇയാള്‍ക്കിപ്പോ കുളിക്കാന്‍ വേറെവിടെയും സ്ഥലം കണ്ടില്ലേ"ന്ന ഭാവത്തില്‍ തടിച്ചു കൂടിയ ജനങ്ങളുടെ മുമ്പില്‍ ഇടിച്ചു കയറി നില്ക്കണ മനുവിനെയായിരുന്നു.
ഹാര്‍ഡ് ഡിസ്ക് അടിച്ചുപോയ കമ്പ്യൂട്ടര്‍ പോലെ സ്ഥലകാല ബോധം നഷ്ടപെട്ടിരുന്ന സുബ്രേട്ടന്‍ മനുവിനെ കണ്ടപാടെ സ്വിച്ചിട്ട പോലെ മടിക്കുത്തില്‍ തപ്പി നോക്കിയെങ്കിലും കല്ല് പോയിട്ട് മുണ്ട് വരെ ഇല്ലാത്ത അവസ്ഥയില്‍ ഒരു വള്ളി ട്രോസര്‍ എങ്കിലുമുണ്ടല്ലോയെന്നു റിയലൈസ് ചെയ്യുകയും ലോകത്തേറ്റവും വലിയ തെറികള്‍ വിഴുങ്ങികൊണ്ട് നീണ്ട ഒരു നെടുവീര്‍പ്പ് റിലീസ് ചെയ്യുകയും ചെയ്തു.
അന്നുവരെ സുബ്രേട്ടന്റെ മുഖത്തുനോക്കി ചിരിച്ചിട്ടില്ലാത്ത വെള്ളിക്കുളങ്ങരക്കാര്‍ വെളുക്കെ ചിരിക്കുന്നുണ്ടായിരുന്നു ഒരു മാലപ്പടക്കം കണക്കെ...സുബ്രേട്ടന്‍ ആദ്യമായി തിരിച്ചും.....
നര്‍മ്മം കൊണ്ടൊരു മാല കോര്‍ത്തിട്ട പോലെ... വല്യ വല്യ വരികള്‍.. വരികള്‍ നിറയെ എന്തൊക്കെയോ ഇംഗ്ലീഷും മലയാളവും ..എല്ലാം കൂടി ജഗ പോക.. ഇത്രയും വാക്കുകള്‍ എവിടുന്നു കിട്ടുന്നു..
ReplyDeleteഎന്തായാലും കലക്കി..
കലക്കി കേട്ടൊ മച്ചൂ ..!
ReplyDeleteഈ ഗഡി ത്രിശ്ശൂരാ ..?
സത്യം പറഞ്ഞാല്‍ ആ തേനീച്ച സംഭവം ഉണ്ടല്ലൊ
ഞാന്‍ പിടുത്തം വിട്ട് ചിരിച്ചേട്ടൊ ..
ഉപമകള്‍ അതി ഗംഭീരം തന്നെ ..
ഒരിറ്റ് കണ്ണു നീര്‍ ഹൃത്തില്‍ നിന്നും വീഴ്ത്താന്‍
ഒരു നിമിഷത്തിന്റെ ചിന്ത മതീ ..
പക്ഷേ മനസ്സറിഞ്ഞൊന്ന് ചിരിക്കണമെങ്കില്‍
അറിഞ്ഞെഴുതണം , അതിലെന്തേലും ഉണ്ടാവണം ..
ഇഷ്ടമായീ സഖേ , ശൈലിയും , നര്‍മ്മവും നന്നേ പിടിച്ചേട്ടൊ ..
സ്നേഹപൂര്‍വം .. റിനീ .. കൂടെ കൂടി കേട്ടൊ ..
ഖാദു - നന്ദി വായിച്ചതിനും അഭിപ്രായത്തിനും.സംസാരിക്കുന്ന ഭാഷ ങ്ങട് വരികളിലാക്കീന്നുള്ളൂ
Deleteറിനി - വളരെ നന്ദി റിനി നല്ല അഭിപ്രായത്തിന്
വെള്ളീ. ബൂലോഗത്തുള്ള ഹാസ്യസാഹിത്യകാരെയെല്ലാം വെല്ലാനുള്ള ത്രാണിയുണ്ടെന്ന് മനസ്സിലായി ഇതുവരെയുള്ള പോസ്റ്റുകളില്‍. ഈ പോസ്റ്റ് ഞാന്‍ ഉറക്കെ വായിച്ച് കേള്‍പ്പിച്ചു. വീട്ടില്‍ ചിരിയുടെ മാലപ്പടക്കമായിരുന്നു.
ReplyDeletePlease remove word verification. You can do that from "settings"
ഞാനെഴുതിയ നര്‍മ്മം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം അജിത് ഭായ് ..
Deleteസംഗതി ഉഷാറാക്കിട്ടോ വെള്ളിക്കുളങ്ങരക്കാരാ...കോഴി മുട്ടയിട്ട് കൂവാതെ സൈലന്റായി വിവരം അറിയിക്കുന്ന രീതി കലക്കി. ഉപമകള്‍ നന്നായിരിക്കുന്നു. അങ്ങിനെ സുബ്രേട്ടന്റെ മുഖത്ത് നോക്കി ചിരിക്കാന്‍ നാട്ടുകാര്‍ക്ക് ഒരവസരം കിട്ടിയല്ലോ.
ReplyDeleteഅസ്സല്‍ നര്‍മ്മം .. ശരിക്കും രസിച്ചു വായിച്ചു ..
ReplyDeleteസുബ്രെട്ടന്റെ പട്ടിയും കോഴിയും ഓര്‍മ്മയില്‍ നിന്ന് മായില്ല ...
ആശംസകള്‍ സുഹൃത്തെ
നന്ദി റാംജി,വേണുജി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
Deleteഒരു ചാണ്‍ താഴെ,വയറ് അവസാനിക്കുന്ന ഭാഗത്ത്നിന്നും തുടങ്ങുന്ന മുണ്ട് കേറ്റിമടക്കികുത്തി മുട്ടുകാലിനു രണ്ടു ചാണ്‍ മേലെ അവസാനിച്ചിരുന്നു മുണ്ടിന്റെ വിസ്തീര്‍ണ്ണം പിന്നെ ഷോള്‍ഡറില്‍ ഒരു തോര്‍ത്തുമുണ്ടും. ഈ വേഷത്തില് മരം കീറാന്‍ കോടാലിയും കൊണ്ട് നിക്കണ സുബ്രേട്ടനെ പിന്നീന്നു കണ്ടാല്‍ സെര്‍വ് ചെയ്യാന്‍ നിക്കണ സെറീനാ വില്ല്യംസാന്നേ ആരും പറയൂ
ReplyDeleteകശുമാവിന്റെ താഴത്തെ കൊമ്പില്‍ കൂട് കൂട്ടിയ തെനിച്ചകൂട്ടത്തിലെക്ക് കല്ലെടുത്ത് ഒരു കീറാ കീറി.അപകടം മണത്ത സുബ്രേട്ടന്‍ വീട്ടിലേക്ക് ഒരു ഒരുപ്പോക്കായിരുന്നു.സ്പോട്ടില് ടൈംകൌണ്ടര്‍ ഉണ്ടായിരുന്നെങ്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ പേര് പോയേനെ.
എല്ലാം നിമിഷങ്ങള്‍ക്കകം സംഭവിച്ചത് കാരണം ആ വെപ്രാളത്തില്‍ ഒന്ന് ചെറുതായി കാല് പോക്കിയതെ ആള്‍ക്ക് ഓര്‍മയുള്ളൂ..നല്ല ടൈലിട്ട തറയില്‍ പശു നല്ല സ്മൂത്തായിട്ട് ചാണകമിട്ട പോലെ നദിയ കൊമേനേച്ചി ജിംനാസ്റ്റിക്കില്‍ വെരി കണ്‍ഫര്‍ട്ടബിളായി ലാന്‍ഡ് ചെയ്യണപോലെ രണ്ടാള്‍ടെ പൊക്കത്തില് വെള്ളമുള്ള കിണറ്റിലേക്ക് സ്ലോമോഷനില്‍ ഒരറ്റ പോക്കാ...
ഹാര്‍ഡ് ഡിസ്ക് അടിച്ചുപോയ കമ്പ്യൂട്ടര്‍ പോലെ സ്ഥലകാല ബോധം നഷ്ടപെട്ടിരുന്ന സുബ്രേട്ടന്‍ മനുവിനെ കണ്ടപാടെ സ്വിച്ചിട്ട പോലെ മടിക്കുത്തില്‍ തപ്പി നോക്കിയെങ്കിലും കല്ല് പോയിട്ട് മുണ്ട് വരെ ഇല്ലാത്ത അവസ്ഥയില്‍ ഒരു വള്ളി ട്രോസര്‍ എങ്കിലുമുണ്ടല്ലോയെന്നു റിയലൈസ് ചെയ്യുകയും ലോകത്തേറ്റവും വലിയ തെറികള്‍ വിഴുങ്ങികൊണ്ട് നീണ്ട ഒരു നെടുവീര്‍പ്പ് റിലീസ് ചെയ്യുകയും ചെയ്തു.
സുഹൃത്തേ ഞാൻ ഈ എഴുത്തിലെ,ഞാൻ ചിരിച്ച കോമഡികൾ മാത്രമേ കോപ്പീതിടാൻ വിചാരിച്ചുള്ളൂ.പക്ഷെ ഇതിപ്പൊ ആ കഥ മുഴുവൻ കോപ്പീത പോലായി. ല്ലേ ? കാരണം ഞാൻ പറയേണ്ടല്ലോ ? വെടിക്കെട്ടായിരുന്നില്ലേ ഹാസ്യത്തിന്റെ.! നന്നായി ചിരിപ്പിച്ചൂ ട്ടോ. ആശംസകൾ.
നന്ദി മനേഷ് ....
Deleteപൂച്ച ഏമ്പക്കം വിടുന്ന പോലെ കുരയ്ക്കുന്ന പട്ടി, സൈലെന്റ്റ് ആയി മുട്ട ഡെലിവര ചെയ്യുന്ന കോഴി, ആ സെറീന വില്യംസ് എല്ലാം കൂടി ആകെ ചിരി മഴയ്ക്കുള്ള കാലാവസ്ഥ...
ReplyDeleteഹാവൂ..ചിരിച്ചു മണ്ണ് കപ്പുക എന്നത് ഇന്ന് ഞാന്‍ മനസ്സിലാകി.
ReplyDelete"തലതിരിവുള്ള രണ്ടു തേനീച്ചമാത്രം തിരിച്ചോടിയ മനുവിന്റെ പള്ളക്കിട്ടു രണ്ടു കുത്ത് കുത്തി എന്‍ജോയ് ചെയ്തു."
ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം.
ഈ ബ്ലോഗിലേക്ക് നയിച്ച വേണുഗോപാലിന് നന്ദി.
വെള്ളീ , നല്ല ചിരിച്ചൂ ട്ടോ ....:))
ReplyDeleteനല്ല ഉപമകള്‍ ...:))
ശ്രീ,റോസാപൂക്കള്‍,കൊച്ചുമോള്‍ -ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
Deleteന്‍റെ മാഷേ, ന്താത് കഥ..... കൊടല് കൊറക്കാന്‍ ബയീന്നേരം ജിമ്മില് പോന്ന്‍ണ്ട്ട്ടാ ഞാന്‍....ബെറുതെ പോയീന്നായി...ചിരിച്ചു ചിരിച്ചു കൊടല് ഉള്ളോട്ട് കേരിപ്പോയി......സുബ്രുഏട്ടന്റെ കോയി ആണ് കോയി....
ReplyDeleteഇതാണ് കുരുപ്പേ ഹാസ്യം.....ഇത് തന്നയാണ് ഹാസ്യം....
:))) nice . . .
ReplyDeleteനല്ല നർമ്മം... ഇനിയും വരാം
ReplyDeleteexcellent
ReplyDeleteനന്ദി ഷിനോജ് ,യൂനുസ് ,സുമേഷ് ,ആരിഫ്ക്കാ -ഇവിടെ വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും
Deleteഅഹാ ബ്ലോഗില്‍ കമ്പ്ലീറ്റ്സ് “രസ“തന്ത്രജഞന്‍ മാരാണല്ലോ!!!
ReplyDelete:)
ReplyDeleteഹോ..എന്‍റെ പോന്നൂ..മനുഷ്യന്‍ ഇപ്പൊ അടുത്തൊന്നും ഇത് പോലെ വായിച്ചു ചിരിച്ചിട്ടില്ലാ..സംഭവം അത്രക്കും രസകരമായി തന്നെ എഴുതി. ഒരു നാട്ടിന്‍പുറത്തെ എല്ലാ വിഭവങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെ കഥ വിവരിച്ചു. വിവരിക്കാന്‍ ഉപയോഗിച്ച ഭാഷയുടെ പ്രത്യേകത കഥയുടെ രസം ഒന്ന് കൂടി അങ്ങ് കൂട്ടി കേട്ടോ.
ReplyDeleteസുബ്രേട്ടന്‍ ആള് ഉഷാറാണ് ട്ടോ..അവസാനം എല്ലാം രിയലൈസ് ചെയ്തിട്ടും നാട്ടുകാരുടെ കൂടെ കൂടി ചിരിച്ചല്ലോ..
ആകെ മൊത്തം വെള്ളി കിലുങ്ങി ട്ടോ..ഒരു ലൈക് ബട്ടന്‍ ഈ ബ്ലോഗില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ പോസ്റ്റിനു ഒരായിരം ലൈക് കൊടുത്ത് പോയേനെ..
വീണ്ടും വരാം..
ആശംസകള്‍ ...
വളരെ നന്നായിരിക്കുന്നു നര്‍മ്മം!
ReplyDeleteഭാഷാശൈലിയും,സന്ദര്‍ഭോചിതമായി ഉപയോഗിച്ച ഉപമകളും രചനയെ
കൂടുതല്‍ ആകര്‍ഷകമാക്കി.അമരീഷ് പുരി സുബ്രേട്ടന്‍ തിളങ്ങുന്ന
കഥാപാത്രമായി.
ആശംസകളോടെ
നന്ദി ഷബീര്‍,റോഷന്‍ ,പ്രവീണ്‍ ,തങ്കപ്പന്‍ ചേട്ടന്‍ -വായനക്കും അഭിപ്രായത്തിനും
Deleteഹഹ്ഹ വായിക്കാൻ നല്ല രസമുണ്ട്
ReplyDeleteസംഭവം കലക്കിട്ടിണ്ട് മാഷെ...ചിരിച്ചു ശ്വാസം മുട്ടിപ്പോയിട്ടോ..
ReplyDeleteചിരിച്ചു പണ്ടാറടങ്ങി :)
ReplyDeleteഇനി സെറീന വില്ല്യംസിനെ മറന്നാലും സുബ്രേട്ടനെ മറക്കില്ല.
ReplyDeleteകൊള്ളാംട്ടാ.. കോഴീടേ ഡെലിവറി മെസ്സേജ് ചിരിപ്പിച്ചു..
ReplyDeleteനര്‍മ്മമുള്ള നര്‍മ്മം.
ReplyDeleteഇഷ്ടമായി.
സെറീന വില്യംസും ഉസൈന്‍ ബോള്‍ട്ടും ജോര്‍ജ് ബുഷും പര്‍വേസ് മുഷറഫും എല്ലാം ചേര്‍ന്നു "സുബ്രേട്ടന്‍ വക മനു" വഴി ഡെലിവര്‍ ചെയ്ത കോമഡി കിടിലനായി!
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteനിക്ക് പെരുത്ത് ഇഷ്ടായി ,,
ReplyDeleteആഹാ! നല്ല രസ്യന്‍ എഴുത്ത്..
ReplyDeleteഇഷ്ട്ടായീ..ഇഷ്ട്ടായീ.!!
ആശംസകളോടെ..പുലരി
സുബ്രേട്ടന്‍ ചിരിപ്പിച്ചു.. ആശംസകൾ..!!
ReplyDeleteകൊള്ളാട്ടോ ഗഡീ...
ReplyDeleteനന്നായിച്ചിരിപ്പിച്ചു.
ശരിക്കും രസിച്ചു വായിച്ചു,ആശംസകള്‍ ................
ReplyDeletenice ....... :) nalla upamakal... :)
ReplyDeleteകൊള്ളാം.... കൊള്ളാം......മലയാളിത്തമുള്ള തമാശകള്‍ ...
ReplyDeleteനര്‍മ്മം നന്നായിരിക്കുന്നു!!
ReplyDeleteആശംസകള്‍!!
ആശംസകള്‍!!
എന്റെ മക്കളില്‍ നീയാണടാ...ചാര്‍ളി ചാപ്ലിന്‍...
ReplyDeleteഅടി തെറ്റിയാല്‍ സുബ്രേട്ടനും വീഴും ..!!
ReplyDeleteനർമത്തിന്റെ മർമം എന്താണെന്നറിയുന്ന ഒരു വെള്ളിക്കുളങ്ങരക്കാരനെ കണ്ടുവല്ലോ.... സന്തോഷം. ഒരു കാര്യം ഉറപ്പാണ് - താങ്കളുടെ ഭാഷ ,ശ്രദ്ധിക്കപ്പെടും., ഇന്നല്ലെങ്കിൽ നാളെ....
ReplyDeleteവിവരണം മനോഹരം. ഞാനിവിടെ എത്താന്‍ വൈകീട്ടോ. അഭിനന്ദനങ്ങള്‍
ReplyDeleteസുബ്രേട്ടന്റെ കഥ ഇഷ്ടപ്പെട്ടു, രസകരമായി എഴുതി.. ആശംസകൾ
ReplyDeleteThis comment has been removed by the author.
ReplyDeleteഇവിടെയിതാദ്യം
ReplyDeleteനര്‍മ്മം കുറിക്കു കൊള്ളുന്നതും, കുലുങ്ങിച്ചിരിക്കാന്‍ വകനല്കുന്നതും
സുബ്രേട്ടന്‍ കലക്കീന്നു പറ അല്ല സുബ്രെട്ടെന്റെ സ്രഷ്ടാവ്...കല....
പിന്നെ ആ ഭാഷ പിടിച്ചെടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടി,
ഞാനൊരു പകുതി വടക്കനും പകുതി തെക്കനുമാ കേട്ടോ!!! :-)
എന്റെ ബ്ലോഗില്‍ വന്നൊന്നു വീശിയതില്‍ സന്തോഷം.
ചേര്‍ന്നു. വീണ്ടും വരാം
എഴുതുക അറിയിക്കുക
നന്ദി നമസ്കാരം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മനുവിന്റെ ആ ജൈവായുധ പ്രയോഗമാണ്. അതു കലക്കി... ഇനിയും ഇതുവഴി വരും, മണ്ണു കപ്പി ചിരിക്കാന്‍... ആശംസകള്‍...
ReplyDeletekalakki
ReplyDeleteകൊടകരേലെ വെടിക്കെട്ട് ഇപ്പോൾ
ReplyDeleteവെള്ളിക്കുളങ്ങരയായോ എന്റെ ഗെഡീ.
എന്തായാലും കലക്കീട്ട്ണ്ട്ട്ടാാ
ശുദ്ധമായ നർമ്മം. ആഹ്ലാദകരം.
ReplyDeleteഭാവുകങ്ങൾ.
എന്‍റെ പൊന്നെ, ശരിക്കും ചിരിച്ചു , ആശംസകള്‍ ..
ReplyDeleteകൊള്ളാം സുബ്രട്ടന്റെ കഥ ,ഇടയ്ക്കു ഇങ്ങനെ ചില നര്‍മ്മകഥകള്‍ കിട്ടുന്നതാണ് ബൂലോകത്തിന്റെ ഒരു ക്രെഡിറ്റ് ,,അഭിനന്ദനങ്ങള്‍
ReplyDeleteഇത് തകര്‍ത്തു!! ബൂലോകത്ത് ഇത്രയും വലിയ ഒരു ഫലിത ബോംബുപോട്ടികിടന്നത് ഇപ്പോളാണല്ലോ കാണുന്നെ... പോയിട്ട് ഇന്നിയും വരാം
ReplyDeleteഎന്റണ്ണാ, ചിരിച്ചു ചിരിച്ചു പുഴേലും വെള്ളല്ല കടലിലും
ReplyDeleteവെള്ളല്ലാത്ത അവസ്തയായീന്നെ.... ങ്ങള് എന്തുട്ട് പുലിയാന്നെ,
അഫാരം അണ്ണാ അഫാരം...
ഇങ്ങള് സംഭവാണ്‌ട്ടോ മാഷേ .... ആളെ ചിരിപ്പിച്ചു ഒരു ഭാഗത്താക്കി..... നല്ല സ്ടയിലന്‍ ഭാഷ ...അടിപൊളി.......
ReplyDeleteഏറെക്കാലത്തിന് ശേഷം വായിച്ച് ചിരിച്ച ഒരു ശുദ്ധ നർമ്മ സൃഷ്ടി. കലക്കി ഗഡീ കലക്കി!
ReplyDeleteഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............
Deleteനന്ദി താങ്കളുടെ അഭിപ്രായം എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം . താങ്കള്‍ക്ക് നമസ്കാരം . ഇനിയും വരണം ..........
ReplyDeleteമ്മടെ തൃശ്ശൂര്‍ ബാഷേല പെട പെടക്കണ രണ്ടാമത്തെ ബ്ലോഗാ ത്
ReplyDeleteഎന്തൂട്ടാ ഗഡീ പ്പോ പറയാ
ഹൈ സംഗതി പോളിചൂട്ടോ
സുബ്രേട്ടന്റ്ന്റെ പ്രതികാരം ആസാനം കെണ റ്റില്‍ ക്കല്ലേ സ്കൂട്ടായത്
ഇത്രേം നര്‍മ്മം മര്‍മ്മത്തില്‍ കുത്തിവെക്കാന്‍ കഴിഞ്ഞല്ലോ ഭയ്യാ.
ReplyDeleteഎന്നെപ്പോലുള്ളവരുടെ പള്ളക്കടിക്കരുത്.
അപേക്ഷയാണ് മച്ചൂ അപേക്ഷ!
(ഇനിയും വരും.പോസ്റ്റ് ഇട്ടാല്‍ മെയില്‍ അയക്കൂ)
നന്നായിട്ടുണ്ട്,
ReplyDeleteനല്ല ഭാഷ... ഉപമകളും...
ആ തേനീച്ചയുടെ ഭാഗം തികച്ചും രസകരമായി.
ഫോണ്ട് സൈസ് അല്പം കൂടി വലുതാക്കിയാല്‍ നന്നായിരുന്നു.
പിന്നെ അങ്ങിങ്ങായി അക്ഷരത്തെറ്റുകളും കടന്നുകൂടിയിട്ടുണ്ട്, തിരുത്തിയാല്‍....
നന്നായിരിക്കുന്നു
ReplyDeleteഇനിയം കാണാം
ദിതാണ് ത്രിശൂര്‍ക്കാരന്‍, ദിത് തന്നെയാണ് കൊടകര, കോടാലി, വെള്ളികുളങ്ങരക്കാരന്‍റെ മറ്റുള്ളവരില്‍ നിന്നുള്ള വ്യത്യാസവും.
ReplyDeleteഎന്‍റെ ചുള്ളാ, ഞാന്‍ ഇതിനു മുന്‍പ് ഇട്ട കമന്റ് മാച്ചു കളഞ്ഞെക്ക്.
ഇനിം കാണാം ട്ടാ. ഇമ്മളിവടൊക്കെ ഉണ്ട് ഗെഡീ :)
ചിരിപ്പിച്ചു ട്ടോ. :)
ReplyDeleteനല്ല നര്‍മ്മം വേണ്ടുവോളമുള്ള പോസ്റ്റ്.
പ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteനര്‍മം കലര്‍ന്ന പോസ്റ്റ് വായിക്കാന്‍ കൌതുകകരം! ആശംസകള്‍ !
സസ്നേഹം,
അനു
നന്നായിരിക്കുന്നു.. ആശംസകള്‍.
ReplyDeleteപിന്നെ "കൊടകരപുരാണം" ആയിട്ടുള്ള സാമ്യം, വായിക്കുന്ന എല്ലാവര്ക്കും അറിയില്ലാലോ കൊടകരേം വെള്ളികുളങ്ങരേം ആയിട്ടു 12 കിലോമീറ്റര്‍ വ്യത്യാസമേ ഉള്ളു എന്ന്.
ഭാഷയിലെയും,ശൈലിയിലെയും സാമ്യം സ്വാഭാവികം.
ഉപമകള്‍ അപാരം.. ഉഗ്രന്‍ നര്‍മം....
ReplyDeleteചിരിച്ചു ഒരു വഴിക്കായി.. കോഴിയുടെ മുട്ട ഡെലിവറി എന്റെ അമ്മോ.. ഉഗ്രന്‍.
ReplyDeleteഎന്തിഷ്ടാ പുതിയ പോസ്റ്റ് ഒന്നുമില്ലേ ? ഇത് മുന്‍പേ വായിച്ചതാണ് :-)
ReplyDeleteഇത് പെര്‍ഫെക്റ്റ് ഇഷ്ടാ....
ReplyDeleteവേറൊന്നും പറയാന്‍ ഇല്ല...
എല്ലാ ആശംസകളും നേരുന്നു...
ഹയോ... ചിരിച്ചു ചിരിച്ചു ചത്തു,,, എന്റെ പോസ്റ്റിനു ഇട്ട കമെന്റ് ആണ് ഇങ്ങോട്ട് വരുത്തിച്ചേ... സൂപ്പര്‍..
ReplyDeleteമഴുവും പിടിച്ചു സെറീന വില്യംസ് നില്‍ക്കുന്ന കണക്കെ...നില്‍ക്കുന്ന സുബ്രേട്ടന്‍.....
ReplyDeleteഅതങ്ങു മനസ്സില്‍ പതിഞ്ഞു.....:D
കലക്കി...ഭായ്!!!!
കിടിലായിട്ടോ മച്ചാനെ!, ചിരിച്ച് മറഞ്ഞ്!
ReplyDeleteഹോ....! ന്‍റെ വെള്ളീ .......!
ReplyDeleteനല്ല നര്‍മ്മഭാവന ...കലക്കി മാഷേ .....
ReplyDeletekalakkeend tta. :)
ReplyDeleteGambheeran ....
ReplyDelete