Sunday, September 16, 2012

വിമ്മിഷ്ട്ടം

"സുകുവേട്ടാ, ജീവിതത്തില്‍ സന്തോഷം മാത്രം മതിയോ?ഒരു കല്യാണമൊക്കെ കഴിക്കെണ്ടേ?"യെന്ന ഓര്‍ഡിനറിയിലെ വിറ്റില്‍ ചിരിക്കാത്ത ഭര്‍ത്താക്കന്മാരുണ്ടെങ്കില്‍ ഭാഗ്യവാന്മാര്‍..!

ദേരയിലെ ഹയാത്ത് റീജന്‍സിയിലെ ഗല്ലെരിയ സിനിപ്ലക്സില്‍ ഈ തമാശ കേട്ട് ഹൃദയം പൊട്ടി പൊട്ടി ചിരിച്ച ഒരു ഭര്‍ത്താവുണ്ട്..മിസ്റ്റര്‍ പോള്‍. നല്ല ചെളിയുള്ള പാടം കാണുമ്പോ താറാവുകള്‍ ആക്രാന്തം കൊണ്ട് കരയുന്ന പോലത്തെ മനോഹരമായ ചിരി കാരണം ചുറ്റുവട്ടത്തിരിക്കുന്നവരുടെ ശ്രദ്ധ പോളേട്ടനിലായി.  ഒരു പപ്പടം കാച്ചണ സമയത്തേക്ക്.  അവസ്ഥയും മനസ്സിലായിട്ടുണ്ടാവും!

അടുത്ത സെക്കന്റില്‍, പെട്ടെന്ന് ചിരി മാഞ്ഞ് ചാണകം ചവിട്ടിയ പോലുള്ള  പോളേട്ടന്റെ മുഖഭാവം കണ്ടിട്ട് ഇന്നലെ ലുലൂന്നു എല്‍സചേച്ചിക്ക് വാങ്ങി  കൊടുത്ത ഹൈഹീല്‍ഡു ചെരുപ്പ് കൊണ്ട് നല്ലൊരു തേമ്പ്  കിട്ടിയിരിക്കണം.  ചേച്ചി രൂക്ഷമായി  പോളേട്ടനെ നോക്കി.  ആള്‍ പിന്നിലെ വരിയിലിരിക്കണ എന്നെയും.  ആരെയും പെടിച്ചിട്ടൊന്നുമല്ലെങ്കിലും ഞാന്‍ ചിരിച്ചത്‌ വളരെ കണ്ട്രോള്‍ഡ് ആയിട്ടായിരുന്നു.അതിലും കണ്ട്രോള്‍ഡ് ആയിട്ടായിരുന്നു എന്റെ തൊട്ടടുത്ത്‌ ഭാര്യയോടൊപ്പമിരുന്ന വേറൊരു ഭാഗ്യവാന്‍ ചിരിച്ചിരുന്നത്.  ശ്രീനിവാസന്‍ ചിരിച്ച പോലെ ഒച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ !! മുഖമെല്ലാം വലിഞ്ഞുമുറുകി വളരെ ഡിപ്ലോമാറ്റിക്കായി..അതുവരെ ആര്‍ത്തലച്ച് ചിരിച്ചിരുന്ന ആളാ...

ഞാനും പോളേട്ടനെ നോക്കി പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ സെക്കന്റ്‌ ക്ലാസ് കിട്ടിയവന്‍ തോറ്റവനെ നോക്കണ പോലെ.  രംഗം ശാന്തമായി.  പോള്‍ തിരിഞ്ഞിരുന്നു.  അതിനു ശേഷം സെകന്റില്‍ ഒരു കഷണം വീതം തിന്നുകൊണ്ടിരുന്ന ഇന്റര്‍വെല്ലിനു വാങ്ങിയ 13ദിര്‍ഹത്തിന്റെ പോപ്‌കോണ്‍ ഒരു കഷണം പോലും തിന്നില്ല.പൊട്ടിച്ച 7അപ്പും കുടിച്ചില്ല.ഗ്യാസ് പോയി രണ്ടിന്റെയും.  

വീട്ടിലെത്തി.പ്രതീക്ഷിച്ചപോലെ പോളെട്ടന്റെ ഫോണെത്തി,
"എന്തായ് പോളേട്ടാ"
"അമേരിക്കക്ക് യുദ്ധം തുടങ്ങാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ?സദ്ദാം തുമ്മിയാലും പോരെ ?"
"നിങ്ങ ഫുഡ്‌ വല്ലതും കഴിച്ചോ?"
"കുത്താന്‍ നിക്കണ പോത്തിനോട് ചോറും കറീം ഉണ്ടാക്കിത്തരാന്‍ പറയാന്‍ പറ്റോ?ആ വാശിക്ക് കറാച്ചി ദര്‍ബാറീന്ന് നാനും മട്ടന്‍ പെഷവാരിയും തട്ടി"
"ഗുഡ്..സിസ്റ്റം കമ്പ്ലൈന്റ്റ്‌ ആണെങ്കിലും ഡൌണ്‍ലോഡിങ്ങിനു സ്പീഡ്‌ കുറവൊന്നും ഇല്ലല്ലോ?ഭാഗ്യം !!"  
"ഇനി"
"പോക്കിരികളും ഗുണ്ടകളുമായ അപ്പന്റെയും ആണ്‍ മക്കളുടെയും ബാക്കി ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളുല്ലോ?മത്ത കുത്ത്യാ കുമ്പളം മുളക്ക്യോ?
"കൂള്‍ ചേട്ടാ കൂള്‍ "  
ചെറിയൊരു കൊമ്മേഴ്സ്യല്‍ ബ്രേക്ക്‌ കൊടുത്ത് പോളേട്ടന്‍ ചോദിച്ചു
"അളിയാ നിന്നെ സമ്മതിചളിയാ ഞാന്‍ ആലോചിക്കാറുണ്ട് നിങ്ങളെങ്ങിനെ ഇത്ര സമാധാനത്തില്‍ കഴിയുന്നടെയ്‌?
"ഓഹ് അങ്ങിനോന്നുമില്ലിഷ്ട്ടാ,പരസ്പരസഹകരണവും ബഹുമാനവുമാണ് ദാമ്പത്ത്യത്തിന്റെ അടിത്തറ.അതങ്ങട് ശരിയായാ എല്ലാം ശരിയായി"
"എന്ന് വെച്ചാ"
ലൈഫിലെ വല്യ വല്യ കാര്യങ്ങള്‍ ഞാന്‍ ചിന്തിക്കുകയും തീരമാനമേടുക്കയും ചെയ്യുന്നു.ചെറിയ ചെറിയ കാര്യങ്ങള്‍ എല്ലാം അവള്‍ക്കു വിട്ടുകൊടുത്തിരിക്കുന്നു"
"എങ്ങിനെ"
"അതായത് നാട്ടിലേക്ക് എത്ര പൈസ അയക്കണം,ഏതു വണ്ടി വാങ്ങണം,ഓരോ മാസം എത്ര പൈസ ചിലവാക്കണം,ഓരോ ദിവസവും ആര് ഫുഡ്‌ ഉണ്ടാക്കണം,ഡ്രസ്സ്‌ ആര് കഴുകണം എന്നെല്ലാം തീരുമാനിക്കുന്നത് അവളാണ്"
"അപ്പൊ നീയോ"              
"ഞാന്‍ വല്യ വല്യ കാര്യങ്ങളായ, സാമ്പത്തികപ്രതിസന്ധി പരിഹരിക്കാതെ മത്സരിച്ചാല്‍ ഒബാമേട്ടന് പണി കിട്ടുമോ ?യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികപ്രതിസന്ധി ഈ നിലക്ക് പോയാ മ്മ്ളോട് പൈസ കടം ചോദിക്ക്യോ?പട്ടിക്ക് മീശ മുളച്ചാ അമ്പട്ടനെന്ത് കാര്യം എന്നപോലെ  എമേര്‍ജിംഗ് കേരള വന്നാ മ്മക്ക് എന്താ ഗുണം? ഇങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ആലോചിക്കാറ്..ഇതില്‍ അവള്‍ എതിരഭിപ്രായം പറയാറുമില്ല അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുമില്ല.."

എന്തോ പുള്ളി ഫോണ്‍ കട്ട് ചെയ്തു.പിടിച്ചതിലും വല്ലിതാണല്ലോ ആളെല്ന്ന് വിചാരിചിട്ടുണ്ടാവും..!    
ഞാനാലോചിക്കുകയായിരുന്നു പോളേട്ടനെക്കുറിച്ച്.  ചെറുപ്പത്തില്‍ എന്തൊരു നല്ല കുരുത്തംകെട്ട മോനായിരുന്നു..!!  വീട്ടില്‍ അപ്പന്റെ കയ്യില്‍ പൂത്ത കാശുണ്ടായിരുന്നെങ്കിലും വല്ലവന്റെയും മാവില്‍ കല്ലെറിയാനും അനശ്വരബസ്സിന് മുളക്കമ്പ് ചെത്തി ചാണകത്തില്‍  അള്ള്വെക്കാനും ദേവദാരുവും വാകമരവും ഫേഷന്‍ ഫ്രൂട്ടും പൂത്ത് നില്‍ക്കണ അവന്റെ വീടിനടുത്തുള്ള ഇടവഴിയില്‍ ചതിക്കുഴിതീര്‍ത്ത്‌ മറ്റുള്ളവരെ വീഴ്ത്താന്‍ എന്തൊരുത്സാഹമായിരുന്നു.  ആഹ് അതൊക്കെ അന്ത കാലം..!!

അത് മാത്രമല്ല ഏതൊരു കാര്യത്തിലും വാശിയുടെ കാര്യത്തില്‍ പോളേട്ടനെ വെട്ടിക്കാന്‍ ഞങ്ങടെ ജെനെറേഷനില്‍ ആണായിപ്പിറന്നവരില്‍ ആരുമുണ്ടായിരുന്നില്ല.  എന്നിട്ടും ചന്തുവിന്റെ അവസ്ഥ കണ്ടില്ലേ.. എല്‍സചേച്ചിയെ കെട്ടിയതിന് ശേഷം ഇറച്ചിക്കടെയെ ചുറ്റിപ്പറ്റി നിക്കണ നാടന്‍ പട്ടിയെ പോലായില്ലേ ജീവിതം.

നടി ഉണ്ണിമേരിയുടെ കടുത്ത ആരാധകനായിരുന്ന പോളേട്ടന്‍ പോയി ക്കണ്ട 34 പെണ്‍കുട്ടികളിലൊന്നും ഉണ്ണിമേരിയുടെ കണ്ണില്ല,മൂക്കില്ലാ,ലൂക്ക്സില്ല എന്നൊക്കെപ്പറഞ്ഞു മഹാമനസ്കതയോടെ ചായയും ബ്രിട്ടാനിയയുടെ ആരോറൂട്ട് ബിസ്ക്കറ്റും തിന്നു നടക്കണ സമയത്താണ് ഞങ്ങളെല്ലാവരും കൂടി ചാലക്കുടി അമ്പ് കാണാന്‍പോയത്‌.  പോളെട്ടന്റെ ജീപ്പിന്റെ മുകളിലും സൈഡിലും പിന്നിലുമൊക്കെയായി തൂങ്ങിപ്പിടിച്ച് 29 പേര്‍.  നല്ല കുണ്ടും കുഴിയുമുള്ള ചാലക്കുടി റൂട്ടില്‍ പൂക്കാവടി ആടണപോലെ പോയ ജീപ്പീന്ന് ഒരു പൂവും കൊഴിഞ്ഞുപോകാതെ ഭാഗ്യം കൊണ്ടുമാത്രം ചാലക്കുടിയെത്തി.  വണ്ടി നിന്നത് മാര്‍ക്കെറ്റ്‌ ജങ്ങ്ഷനിലെ ഒരു ഫ്രൂട്ട്സ്കടയുടെ മുമ്പില്‍.  മാലബള്‍ബ്‌ ഇട്ട്‌ അലങ്കരിച്ചിരുന്ന ആ കടയില്‍ വലിയൊരു റോബസ്റ്റ്കുല തൂക്കിയിട്ടതിനു തൊട്ടടുത്ത് നിന്നിരുന്ന ഒരു നെടുവരയന്‍ സുന്ദരിയില്‍ ആദ്യനോട്ടത്തില്‍ തന്നെ പോളേട്ടന്‍ അനുരാഗ് ബസുവായി !

നിമിഷനേരത്തെ സെര്‍ച്ചിംഗ് കൊണ്ട്തന്നെ പെണ്‍കുട്ടിയുടെ വീടിന്റെ ഐപി അഡ്രസ്സും കോണ്‍ഫിഗറേഷനും അവൈലബിളായി.  മെമ്മറി കപ്പാസിറ്റി വരെ ബാരാബര്‍ ആയ സ്ഥിതിക്ക് വീട്ടുകാരുമായി ആലോചിച്ചു പെണ്ണ്കാണാന്‍ പോകുന്നതിനു തൊട്ടുമുമ്പാണ് പെണ്‍കുട്ടിയുടെ സി ഡ്രൈവ് നാട്ടിലെ മറ്റൊരു പയ്യനുമായി ഷെയെര്‍ഡ് ആണെന്നും അവളുടെ മൈ ഡോകുമെന്റ്സ് മുഴുവനും അവന്റെ  JPEG ഫയലാല്‍ നിറഞ്ഞിരിക്കുയാണെന്നും ഒരു അനോണി മെസ്സേജ് കിട്ടിയത്‌.

"ഇത് വേണ്ട്രാ,മ്മക്ക് വേറെ നോക്കടാ"ന്നു എല്ലാരും പറഞ്ഞെങ്കിലും കല്യാണം കഴിഞ്ഞു സിസ്റ്റം ഒന്ന് ഫോര്‍മാറ്റ്‌ ചെയ്‌താല്‍ ശരിയാകും എന്നും പറഞ്ഞു ഡ്രീം ഗേളിനെ കാണാന്‍ പോയത്‌ വളരെ ശുഭപ്രതീക്ഷയിലായിരുന്നു.  പെണ്ണിനെയും കണ്ടുകഴിഞ്ഞു സമ്മതം ആണെന്നറിയിക്കാന്‍ ചായയുടെ അവസാന സിപ്പും എടുക്കുന്നതിനിടയിലാണ് മൂലമറ്റം പവര്‍ഹൌസില്‍ നിന്നും ശക്തമായൊരു തിരയിളക്കത്തിന്റെ സുനാമിയലകള്‍ മെടുലഒബ്ലാങ്ങേറ്റയില്‍ അടിച്ചുകയറിയത്.  സംഗതി പന്തിയല്ലാന്നു കണ്ട് മൂന്നാനെ നോക്കിയപ്പോഴേക്കും "പിന്നെ ശരിയാക്കിത്തരാട്ട്രാ"ന്ന് പറഞ്ഞു മൂന്നാനും ഒരു പ്രത്യേക ഷെയ്പ്പില്‍ ഓടി ജീപ്പിക്കയറി.  കൂടെ വന്ന എളെപ്പന് ഒന്നും മനസ്സിലായില്ലെങ്കിലും ആളെയും കേറ്റി ജീപ്പ്‌ ഒരു പുഷ്പകവിമാനം പോലെ പറന്നു.

ഉണ്ണിമേരിയോടുള്ള ഇഷ്ട്ടംകൊണ്ട് അനോണി മെസ്സേജ് വരെ തള്ളികളഞ്ഞ സ്ഥിതിക്ക് കല്യാണം നടക്കുമെന്നുറപ്പായപ്പോ വല്ലഭന് പുല്ല് എന്നപോലെ അന്നക്കുട്ടിക്ക് വിമ്മും ഒരായുധമായി.   അങ്ങിനെ അന്നമനട മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള എല്ലാ തോട്ടിന്‍വക്കത്തും ഇരുന്ന് വൃത്തികേടാക്കി എന്ന വേള്‍ഡ് റെക്കോര്‍ഡ്‌ പോളെട്ടനും മൂന്നാന്‍ അബ്ദുക്കാക്കും സ്വന്തമായി.

ഇത് നാട്ടിലെങ്ങും പാട്ടായി..പോളെട്ടന് വട്ടായി..ഈ ഒരു വാശിക്കാണ് എല്‍സചേച്ചിയെ അന്നമനടേന്ന് തന്നെ കെട്ടിയത്‌.  അതോടുകൂടി ഒട്ടേറെ ഭാഗ്യങ്ങള്‍ ആളെ തേടിയെത്തി.  ഈ അന്നക്കുട്ടി എല്‍സചേച്ചിയുടെ ക്ലാസ്സ്‌മേറ്റും അകന്നബന്ധുവാണെന്നതും, പിന്നീട് ഈ സംഭവം എങ്ങിനെയോ എല്‍സചേച്ചി അറിയാനിടവന്നതും, അതിനുശേഷം കടവുള്‍മാതിരിയിരുന്തയാള്‍ കോമാളിയായിമാറിയതും, ജീവിതം തന്നെ എല്‍സയുടെ കാല്‍ക്കീഴിലായതും കേരളയുടെ ബംബറടിച്ചവന് പിന്നെയും പിന്നെയും പ്രോത്സാഹന സമ്മാനമടിച്ചപ്പോലെയായിരുന്നു.

പിറ്റേ വെള്ളിയാഴ്ച ക്രീക്കില്‍ ക്രിക്കെറ്റ്കളിക്കാന്‍ പോരുന്നുണ്ടോന്നറിയാന്‍ പോളെട്ടന്റെ ഫ്ലാറ്റില്‍ ചെന്ന ഞാന്‍ ഞെട്ടിപ്പോയി.  കല്യാണത്തിനുമുമ്പുള്ള ഊര്‍ജ്ജസ്വലനായ പോളായി മാറിയിരിക്കുന്നു.  എല്‍സചേച്ചിയാണെങ്കില്‍ കിച്ചെണില്‍ പൊരിഞ്ഞപണിയിലും.സാധാരണയായി ഒരു മണിക്കൂര്‍ കളിക്കാന്‍ വരുന്നതിന് ഒരു ദിവസത്തെ മുഴുവന്‍ പണിയും എടുത്ത്തീര്‍ത്തിരുന്ന ആളാ..മാത്രമല്ല എല്‍സചേച്ചിയോട് "ബാറ്റ്എവിടെ ബോളെവിടെ"ന്നു ചോദിച്ചു മെരട്ടുന്നുമുണ്ട്.  സ്റ്റമ്പിനു കുത്തിയാപ്പോലും "ക..മാ"ന്നു ഒരക്ഷരം മിണ്ടാത്ത ആളാ..

"എല്‍സചേച്ചി കാര്യമായിട്ട് പണിയിലാണല്ലോ" എന്ന് ഞാന്‍ ചോദിച്ചപ്പോ "മരിക്കാനായിട്ടു ആര്‍ക്കായാലും പേടിണ്ടാവില്ലെടാ ചെക്കാ"ന്ന് പറഞ്ഞതില്‍ എന്തോ ഒരിത് ഇല്ല്യെ?നല്ല മുട്ടന്‍ പണി പോളേട്ടന്‍ എല്‍സചേച്ചിക്ക് ക്ഷമകേട്ടപ്പോ കൊടുത്തൂന്ന് ഞാന്‍ ഉറപ്പിച്ചു.
കാറില്‍ കേറാന്‍ പോണവഴി പോളേട്ടനോട് ചോദിച്ചു"എന്താ സംഭവം?എന്തുട്ടാണ്ടായെ?
"ഏയ്‌ ഒന്നൂല്ലെടാ മ്മടെ അന്നക്കുട്ടി ഇവിടെ വന്നപ്പോ എല്ലാം ശരിയായി"
"ഏത് അന്നമനടെലെ ഉണ്ണിമേര്യോ?
"അതന്നെ, കഴിഞ്ഞമാസം ദുബായില്‍ വന്നൂല്ലോ..മൂന്നാല് ദിവസം മുമ്പ് ഫ്ലാറ്റില്‍ വന്നിരുന്നു"
"എന്നിട്ട്?"
"മൂന്നു തുള്ളി കംഫര്‍ട്ട്, മൂന്ന് ദിവസം ദുബായ് ഹോസ്പിറ്റലില്‍ ആയിരുന്നു..ഉണ്ണിമേരീടെ കൊടല് വരെ പുറത്ത്‌ വന്നൂന്നാ കേട്ടേ.."

രണ്ടു സെക്കന്റ്‌ നിശബ്ദതക്ക് ശേഷം പിന്നെ കൊടല് പുറത്ത്‌വന്നത് ഞങ്ങളുടെയായിരുന്നു..ചിരിച്ചിട്ട്

പണി പാമ്പായും പരുന്തായും വരുമെന്ന് കേട്ടിട്ടുണ്ട്.പക്ഷെ വിമ്മായിട്ടും..?      

                                                                                                                          
                                                          

88 comments:

  1. "ഞാന്‍ വല്യ വല്യ കാര്യങ്ങളായ, സാമ്പത്തികപ്രതിസന്ധി പരിഹരിക്കാതെ മത്സരിച്ചാല്‍ ഒബാമേട്ടന് പണി കിട്ടുമോ ?യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികപ്രതിസന്ധി ഈ നിലക്ക് പോയാ മ്മ്ളോട് പൈസ കടം ചോദിക്ക്യോ?പട്ടിക്ക് മീശ മുളച്ചാ അമ്പട്ടനെന്ത് കാര്യം എന്നപോലെ എമേര്‍ജിംഗ് കേരള വന്നാ മ്മക്ക് എന്താ ഗുണം? ഇങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ആലോചിക്കാറ്..ഇതില്‍ അവള്‍ എതിരഭിപ്രായം പറയാറുമില്ല അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുമില്ല.."

    ദാമ്പത്യ വിജയത്തിന് സുന്ദരമായ മാര്‍ഗം തന്നെ.. ഹ ഹ

    കൊള്ളാം കേട്ടോ ആശംസകള്‍...!

    ReplyDelete
  2. പണി പാമ്പായും പരുന്തായും വരുമെന്ന് കേട്ടിട്ടുണ്ട്.പക്ഷെ വിമ്മായിട്ടും..? പാവം ഉണ്ണിമേരി :-( ഇങ്ങനെ ഒരു പണി വേണ്ടായിരുന്നു ! പോസ്റ്റ്‌ കൊള്ളാട്ടാ ഗഡി !

    ReplyDelete
  3. പണി വിമ്മായി വന്നത് കലക്കി... വര്‍ഷങ്ങള്‍ നീണ്ട പ്രതികാരത്തിന്റെ കഥ എന്നൊക്കെ സീരിയലുകാര്‍ പറയുന്നപോലെ.

    ആ ദാമ്പത്യവിജയത്തിന്റെ ഫോര്‍മുല മുന്‍പെവിടെയോ വായിച്ചിട്ടുണ്ട്.

    ReplyDelete
  4. എന്റമ്മോ ചിരിച്ചു ചിരിച്ചു വയ്യ ഗഡി , അവസാനം കൊടുത്ത പണി ഒരു ഒന്നര പണി അല്ല അതിലും വലിയ പണി . പിന്നെചിരിച്ചിട്ട് ഇപ്പോള്‍ കൊടല് പുറത്ത്‌വന്നത് എന്റെയ കേടോ

    ReplyDelete
  5. നിമിഷനേരത്തെ സെര്‍ച്ചിംഗ് കൊണ്ട്തന്നെ പെണ്‍കുട്ടിയുടെ വീടിന്റെ ഐപി അഡ്രസ്സും കോണ്‍ഫിഗറേഷനും അവൈലബിളായി. മെമ്മറി കപ്പാസിറ്റി വരെ ബാരാബര്‍ ആയ സ്ഥിതിക്ക് വീട്ടുകാരുമായി ആലോചിച്ചു പെണ്ണ്കാണാന്‍ പോകുന്നതിനു തൊട്ടുമുമ്പാണ് പെണ്‍കുട്ടിയുടെ സി ഡ്രൈവ് നാട്ടിലെ മറ്റൊരു പയ്യനുമായി ഷെയെര്‍ഡ് ആണെന്നും അവളുടെ മൈ ഡോകുമെന്റ്സ് മുഴുവനും അവന്റെ JPEG ഫയലാല്‍ നിറഞ്ഞിരിക്കുയാണെന്നും ഒരു അനോണി മെസ്സേജ് കിട്ടിയത്‌.

    ഹ.. ഹാ.. ഹാ. വെള്ളികുളങ്ങരക്കാര ....
    അമരീഷ് പുരിക്ക് പിന്നാലെ മറ്റൊരു നല്ല പോസ്റ്റ്‌ ...

    ഒടുവില്‍ പോളേട്ടന്‍ തന്നെ പോള്‍ ചെയ്തല്ലോ .... സമാധാനായി മകനെ .. സമാധാനായി ...

    ReplyDelete
  6. ഏറെ ചിരിക്കാൻ വക നൽകിയ ഈ പണി രസകരമായി.

    ReplyDelete
  7. ദാമ്പത്യവിജയത്തിന്റെ ഫോർമുല മുൻപും കേട്ടിട്ടുണ്ട്.

    എങ്കിലും ക്ലൈമാക്സ് കലക്കി..

    ReplyDelete
  8. >>>എല്‍സചേച്ചിയെ കെട്ടിയതിന് ശേഷം ഇറച്ചിക്കടെയെ ചുറ്റിപ്പറ്റി നിക്കണ നാടന്‍ പട്ടിയെ പോലായില്ലേ ജീവിതം.<<<

    അങ്ങനെ കുറിക്കു കൊള്ളുന്ന പല പഞ്ചുകളില്‍ ചിലത് വേണുവേട്ടന്‍ കോട്ട് ചെയ്തിട്ടുണ്ട്. :)

    സുബ്രേട്ടനോട് കിടപിടിക്കുന്ന വെള്ളികുളങ്ങരയിലെ മറ്റൊരു പോസ്റ്റ്‌.,.
    ഇഷ്ടമായി. ഈ നീണ്ട ഇടവേള ഗുണം ചെയ്തു എന്ന് അനുമാനിക്കുന്നു.

    ആശംസകള്‍.,.

    ReplyDelete
  9. രസകരമായി അവതരിപ്പിച്ചു...

    ReplyDelete
  10. താങ്കളുടെ തൂലികയില്‍ പിറന്ന നര്‍മ മനോഹോഹരമായ പോസ്റ്റ് ..ആശംസകള്‍ അതെന്നെ ..

    ReplyDelete
  11. നല്ലോണം ഒന്ന് ചിരിപ്പിച്ചു .ഇഷ്ടായിട്ടാ പോസ്റ്റ്‌ .

    ReplyDelete
  12. ഇടക്ക് വരുന്ന ഉപമകള്‍ എല്ലാം കിണ്ണന്‍ കിണ്ണന്‍ സാധനങ്ങള്‍.. ന്റെ പാമേ.. വല്ലാത്തൊരെണ്ണം ആയിപ്പോയി ഈ ഇടിവെട്ട് പോസ്റ്റ്‌ :) :)

    ReplyDelete
  13. Replies
    1. നല്ല അവതരണം.....നല്ല ഉല്‍പ്രേക്ഷാലങ്കാരം.....ഒഴുക്കോടെ വായിച്ചു...

      Delete
  14. ചാലക്കുടി അമ്പ്‌ കഴിഞ്ഞു പിന്നെ അന്നമനേലെ ഉണ്നിമേരീടെ വീട്ടീ പോയില്ലേ.
    സരസമായ അവതരണം.

    ReplyDelete
  15. തിരിഞ്ഞിരുന്നു ബീഡി വലിക്കുന്ന എന്റെ വെള്ളിക്കുളങ്ങരക്കാരാ ആ മുഖമൊന്നു കാണട്ടെ......

    സരസമായ അവതരണം,
    ആസ്വദിച്ചുള്ള വായന......

    ReplyDelete
  16. രസകരമായി അവതരിപ്പിച്ചു കേട്ടോ ,,എന്നാലും ഇതൊരു ഒടുക്കത്തെ പണിയായി കൊടുത്തത് !! പോളേട്ടനും വേണ്ടേ ഒരു ജയം അല്ലെ !!

    ReplyDelete
  17. രസകരം.. എന്തായാലും ചില മധുര പ്രതികാരങ്ങള്‍ നല്ലതാ. :)

    ReplyDelete
  18. മിസ്റ്റര്‍ പോള്‍. നല്ല ചെളിയുള്ള പാടം കാണുമ്പോ താറാവുകള്‍ ആക്രാന്തം കൊണ്ട് കരയുന്ന പോലത്തെ മനോഹരമായ ചിരി കാരണം ചുറ്റുവട്ടത്തിരിക്കുന്നവരുടെ ശ്രദ്ധ പോളേട്ടനിലായി.

    ആരെയും പെടിച്ചിട്ടൊന്നുമല്ലെങ്കിലും ഞാന്‍ ചിരിച്ചത്‌ വളരെ കണ്ട്രോള്‍ഡ് ആയിട്ടായിരുന്നു.അതിലും കണ്ട്രോള്‍ഡ് ആയിട്ടായിരുന്നു എന്റെ തൊട്ടടുത്ത്‌ ഭാര്യയോടൊപ്പമിരുന്ന വേറൊരു ഭാഗ്യവാന്‍ ചിരിച്ചിരുന്നത്. ശ്രീനിവാസന്‍ ചിരിച്ച പോലെ ഒച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ !! മുഖമെല്ലാം വലിഞ്ഞുമുറുകി വളരെ ഡിപ്ലോമാറ്റിക്കായി..അതുവരെ ആര്‍ത്തലച്ച് ചിരിച്ചിരുന്ന ആളാ...


    ചെറിയ കാര്യങ്ങള്‍ എല്ലാം അവള്‍ക്കു വിട്ടുകൊടുത്തിരിക്കുന്നു"
    "എങ്ങിനെ"
    "അതായത് നാട്ടിലേക്ക് എത്ര പൈസ അയക്കണം,ഏതു വണ്ടി വാങ്ങണം,ഓരോ മാസം എത്ര പൈസ ചിലവാക്കണം,ഓരോ ദിവസവും ആര് ഫുഡ്‌ ഉണ്ടാക്കണം,ഡ്രസ്സ്‌ ആര് കഴുകണം എന്നെല്ലാം തീരുമാനിക്കുന്നത് അവളാണ്"
    "അപ്പൊ നീയോ"
    "ഞാന്‍ വല്യ വല്യ കാര്യങ്ങളായ, സാമ്പത്തികപ്രതിസന്ധി പരിഹരിക്കാതെ മത്സരിച്ചാല്‍ ഒബാമേട്ടന് പണി കിട്ടുമോ ?യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികപ്രതിസന്ധി ഈ നിലക്ക് പോയാ മ്മ്ളോട് പൈസ കടം ചോദിക്ക്യോ?പട്ടിക്ക് മീശ മുളച്ചാ അമ്പട്ടനെന്ത് കാര്യം എന്നപോലെ എമേര്‍ജിംഗ് കേരള വന്നാ മ്മക്ക് എന്താ ഗുണം? ഇങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ആലോചിക്കാറ്..ഇതില്‍ അവള്‍ എതിരഭിപ്രായം പറയാറുമില്ല അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുമില്ല.."

    അത് മാത്രമല്ല ഏതൊരു കാര്യത്തിലും വാശിയുടെ കാര്യത്തില്‍ പോളേട്ടനെ വെട്ടിക്കാന്‍ ഞങ്ങടെ ജെനെറേഷനില്‍ ആണായിപ്പിറന്നവരില്‍ ആരുമുണ്ടായിരുന്നില്ല. എന്നിട്ടും ചന്തുവിന്റെ അവസ്ഥ കണ്ടില്ലേ.. എല്‍സചേച്ചിയെ കെട്ടിയതിന് ശേഷം ഇറച്ചിക്കടെയെ ചുറ്റിപ്പറ്റി നിക്കണ നാടന്‍ പട്ടിയെ പോലായില്ലേ ജീവിതം.

    പോളെട്ടന്റെ ജീപ്പിന്റെ മുകളിലും സൈഡിലും പിന്നിലുമൊക്കെയായി തൂങ്ങിപ്പിടിച്ച് 29 പേര്‍. നല്ല കുണ്ടും കുഴിയുമുള്ള ചാലക്കുടി റൂട്ടില്‍ പൂക്കാവടി ആടണപോലെ പോയ ജീപ്പീന്ന് ഒരു പൂവും കൊഴിഞ്ഞുപോകാതെ ഭാഗ്യം കൊണ്ടുമാത്രം ചാലക്കുടിയെത്തി വണ്ടി നിന്നത് മാര്‍ക്കെറ്റ്‌ ജങ്ങ്ഷനിലെ ഒരു ഫ്രൂട്ട്സ്കടയുടെ മുമ്പില്‍. മാലബള്‍ബ്‌ ഇട്ട്‌ അലങ്കരിച്ചിരുന്ന ആ കടയില്‍ വലിയൊരു റോബസ്റ്റ്കുല തൂക്കിയിട്ടതിനു തൊട്ടടുത്ത് നിന്നിരുന്ന ഒരു നെടുവരയന്‍ സുന്ദരിയില്‍ ആദ്യനോട്ടത്തില്‍ തന്നെ പോളേട്ടന്‍ അനുരാഗ് ബസുവായി !

    മെമ്മറി കപ്പാസിറ്റി വരെ ബാരാബര്‍ ആയ സ്ഥിതിക്ക് വീട്ടുകാരുമായി ആലോചിച്ചു പെണ്ണ്കാണാന്‍ പോകുന്നതിനു തൊട്ടുമുമ്പാണ് പെണ്‍കുട്ടിയുടെ സി ഡ്രൈവ് നാട്ടിലെ മറ്റൊരു പയ്യനുമായി ഷെയെര്‍ഡ് ആണെന്നും അവളുടെ മൈ ഡോകുമെന്റ്സ് മുഴുവനും അവന്റെ JPEG ഫയലാല്‍ നിറഞ്ഞിരിക്കുയാണെന്നും ഒരു അനോണി മെസ്സേജ് കിട്ടിയത്‌.

    എന്റെ പൊന്നു വെള്ളീ ദെന്തൂട്ട്ണാ ദീ ഒപ്പിച്ചേക്ക്ണ് ? ഞാൻ, തമാശ അനുഭവിക്കാൻ എന്ന് എനിക്ക് തോന്നിയ രീതിയിലുള്ള ഭാഗങ്ങൾ എല്ലാമെടുത്ത് കോപ്പി ചെയ്തിട്ടു. പിന്നെ നോക്കുമ്പോ വെള്ളി എഴുത്യേതാണോ ഞാൻ പേസ്റ്റീതതാണോ വലുത് ന്ന് സംശയം ണ്ടായി. അപ്പൊ മുതൽ ഞാനത് നിർത്തി. എന്ന് വച്ച് കോമഡി കുറഞ്ഞൂ ന്നല്ല ട്ടോ. ഈ അനോണി മെസേജിന് ശേഷം മുഴുവൻ മാലപ്പടക്കമായിരുന്നു. ഹാവൂ.... ആ പണി(വിമ്മിന്റെ) ഒരൊന്നൊന്നര പണിയായി ട്ടോ. ഉഷാറായി,എന്തായാലും വന്നത് നഷ്ടായില്ല. ആശംസകൾ.

    ReplyDelete
  19. ഹ..ഹാ.. തകര്‍പ്പന്‍ പണി..ഇങ്ങിനായിരിക്കണം പണികൊടുക്കേണ്ടത്...ഞാന്‍ ഒന്നു രണ്ട് പേരെ എന്റെ വീട്ടിലോട്ട് വിളിക്കുന്നുണ്ട്...

    ReplyDelete
  20. മൂലമറ്റം പവര്‍ഹൌസില്‍ നിന്നും ശക്തമായൊരു തിരയിളക്കത്തിന്റെ സുനാമിയലകള്‍ മെടുലഒബ്ലാങ്ങേറ്റയില്‍ അടിച്ചുകയറിയത്.

    ho thakarthu

    ReplyDelete
  21. ഹ ..ഹ..വെള്ളീ...സംഭവം സുബ്രേട്ടനെ കവച്ചു വക്കാന്‍ പോളേട്ടന് സാധിച്ചില്ല എങ്കില്‍ കൂടി രസകരമായ ഒരു വായന സമ്മാനിച്ചു എന്ന് നിസ്സംശയം പറയാം.

    പിന്നെ എഴുതുന്നതിനിടയില്‍ ധൃതി കൂടുന്നുണ്ടോ? പലയിടത്തും കുത്തും കോമയും മറ്റ് ചിഹ്നങ്ങളും ഉപയോഗിച്ച് കണ്ടില്ല. ഹാസ്യാത്മകമായ എഴുത്തുകളില്‍ ഇത്തരം ചിഹ്നങ്ങള്‍ക്കുള്ള പ്രസക്തി വളരെ വലുതാണ്‌. . ,. അത് നന്നായി പ്രയോഗിക്കാന്‍ എഴുത്തുകാരന് സാധിച്ചാല്‍ വായനക്കാരന് കിട്ടുന്ന വായനയിലൂടെ കിട്ടുന്ന ആസ്വാദനവും വളരെ വലുതായിരിക്കും എന്ന് ഓര്‍മിപ്പിക്കട്ടെ.

    പെണ്ണ് കാണാന്‍ പോകുന്ന വിശേഷങ്ങളും മറ്റും വായിച്ചപ്പോള്‍ ചിരിയുടെ മാലപ്പടക്കം പൊട്ടി. അതെ സമയം അതിനു തൊട്ടു മുന്നേയുള്ള പാരഗ്രാഫ് ഒന്ന് ശ്രദ്ധിക്കൂ ..

    >>>>പൂക്കാവടി ആടണപോലെ പോയ ജീപ്പീന്ന് ഒരു പൂവും കൊഴിഞ്ഞുപോകാതെ ഭാഗ്യം കൊണ്ടുമാത്രം ചാലക്കുടിയെത്തി വണ്ടി നിന്നത് മാര്‍ക്കെറ്റ്‌ ജങ്ങ്ഷനിലെ ഒരു ഫ്രൂട്ട്സ്കടയുടെ മുമ്പില്‍. മാലബള്‍ബ്‌ ഇട്ട്‌ അലങ്കരിച്ചിരുന്ന ആ കടയില്‍ വലിയൊരു റോബസ്റ്റ്കുല തൂക്കിയിട്ടതിനു തൊട്ടടുത്ത് നിന്നിരുന്ന ഒരു നെടുവരയന്‍ സുന്ദരിയില്‍ ആദ്യനോട്ടത്തില്‍ തന്നെ പോളേട്ടന്‍ അനുരാഗ് ബസുവായി !<<<<<<<<<

    നേരത്തെ പറഞ്ഞ കുത്തും കോമയുടെ അഭാവം ഇവിടെ പ്രകടമാണ്. വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുമുണ്ട് ...ഇത് പോലെ പലയിടത്തും ഉണ്ട്. അതൊന്നു ശ്രദ്ധിക്കുക അടുത്ത തവണ. ബാക്കിയെല്ലാം പക്കാ ചിരി സമ്മാനിച്ച എഴുത്ത് തന്നെയായിരുന്നു.

    മറ്റ് ബ്ലോഗര്‍മാരില്‍ നിന്നും വെള്ളിക്കുളങ്ങരക്ക് ഹാസ്യം കൈകാര്യം ചെയ്യാനുള്ള കഴിവ് അഭിനന്ദനീയമാണ്. ആ കഴിവ് ഈ പോസ്റ്റിലും തെളിയിച്ചിരിക്കുന്നു. ഇനിയും ഇത് പോലുള്ള ചിരി മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കുന്നു. ആശംസകളോടെ ...

    ReplyDelete
  22. നല്ല അസല് പണി കൊടുത്തു അല്ലെ. ചിരിച്ചു നല്ലോണം.

    അങ്ങിനെ അന്നമനട മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള എല്ലാ തോട്ടിന്‍വക്കത്തും ഇരുന്ന് വൃത്തികേടാക്കി എന്ന വേള്‍ഡ് റെക്കോര്‍ഡ്‌ പോളെട്ടനും മൂന്നാന്‍ അബ്ദുക്കാക്കും സ്വന്തമായി.

    ഇത് നമ്മക് ഗിന്നസ് ബൂകിനു അയച്ചു കൊടുക്കണം. പക്ഷേ അവരിത് പിന്നേം കാണിക്കാന്‍ പറഞ്ഞാല്‍ പോളേട്ടന്‍ പെട്ടു.

    ReplyDelete
  23. ദാമ്പത്യരഹസ്യം ഇഷ്ടപ്പെട്ടു
    ഹ ഹ .....

    ReplyDelete
  24. ചിരിപ്പിച്ചു..... ഭേഷായി..... ഇങ്ങനെ വേണം പണി കൊടുക്കാന്‍.....,....
    അല്ലേലും ഈ വിം മാറ്റണ്ട കാലം കഴിഞ്ഞു.... പുതിയ കണ്ടുപിടുത്തം കംഫോര്റ്റ്‌ നു നന്ദി.....
    ശരിക്കും ഫലിക്കുമല്ലോ അല്ലെ....????

    ReplyDelete
  25. ഇവടെ പിന്നെ ഹാസ്യം ഗംഭീരമായി എന്നാ അഭിപ്രായത്തിനു പ്രസക്തിയില്ല ... ചിരി മരുന്നിന്റെ വൈദ്യ ശാലയല്ലേ ഇവിടം... ഇതും കലക്കി മാഷേ .... നല്ല ചിമുട്ടന്‍ പണി തന്നെ

    ReplyDelete
  26. വായനാസുഖം നല്‍കുന്ന ശൈലിയില്‍ രസകരമായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  27. വായിച്ചിട്ടില്ല .പിന്നീട് വരാം ..

    ReplyDelete
  28. അങ്ങിനെ സാവകാശം ആസ്വദിച്ച് വായിച്ചു.നര്‍മ്മത്തിന്റെ ചേരുവയില്‍ രുചികരമായ ആലങ്കാരിക ശൈലി മടുപ്പിക്കുന്നില്ല.സന്തോഷം.ആശംസകള്‍ !

    ReplyDelete
  29. കേരളയുടെ ബംബറടിച്ചവന് പിന്നെയും പിന്നെയും പ്രോത്സാഹന സമ്മാനം

    ReplyDelete
  30. ഏതായാലും ഒരു അടിപൊളി പോസ്റ്റ്‌ തന്നെ , ഇനിയും ഇത്തരം നര്‍മത്തില്‍ ചാലിച്ച പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു , അഭിനന്ദനങ്ങള്‍

    ReplyDelete
  31. രസകരായിരിക്കുന്നൂ ട്ടൊ...ആശംസകൾ

    ReplyDelete
  32. കുറിക്ക് കൊള്ളുന്ന നര്‍മ്മം..നന്നായി ആസ്വദിച്ചു.....ഭാവുകങ്ങള്‍...

    ReplyDelete
  33. ഒടുക്കത്തെ ഉപമേം ഉത്പ്രേക്ഷേമ്മ് ആണല്ല് മച്ചൂ.. പിന്നെ പ്രതീക്ഷിക്കാത്ത ക്ലൈമാക്സും.

    പോളേട്ടന്റെ അടുത്താ ലവളുടെ ഒരു കളി!

    ഒരു മാതിരി ത്യശൂർ പൂരം തന്നെ.

    ReplyDelete
  34. രസിച്ച് വായിച്ചു. ചാലക്കുടിയും പരിസരപ്രദേശങ്ങളും പരിചിതമായതിനാല്‍ കൂടുതല്‍ ആസ്വാദ്യകരമായി.

    സത്യം പറഞ്ഞാല്‍ എന്‍ഡ് പഞ്ച് ഒഴികെ മറ്റെല്ലാം പെര്‍ഫെക്റ്റ്!

    ReplyDelete
  35. ക്ലൈമാക്സ് കലക്കി വെള്ളി നന്നായി ചിരിപ്പിച്ചു ...:))

    >>>ഇന്റര്‍വെല്ലിനു വാങ്ങിയ 13ദിര്‍ഹത്തിന്റെ പോപ്‌കോണ്‍ ഒരു കഷണം പോലും തിന്നില്ല.പൊട്ടിച്ച 7അപ്പും കുടിച്ചില്ല.ഗ്യാസ് പോയി രണ്ടിന്റെയും.<<< ഇത് വായിച്ചതോര്‍ത്ത് ഞാന്‍ ഇപ്പോളും ഒന്ന് ചിരിച്ചു ..എന്തെന്നോ പൊട്ടിച്ച 'ഏഴു' അപ്പും കുടിച്ചില്ല എന്നാ ആദ്യം വായിച്ചെ പിന്നെ അതോര്‍ത്ത് ഞാന്‍ ചിരിച്ചു പോയി ...:))

    ReplyDelete
  36. നന്നായി ചിരിച്ചു കേട്ടോ മാഷെ..രസമുള്ള വായന പകര്‍ന്നതിനു നന്ദി ...ആശംസകള്‍..

    ReplyDelete
  37. ദാമ്പത്യ രഹസ്യവും,അനോനീ കോളും വല്യ ഇഷ്ട്ടായീട്ടോ..

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. ഹ ഹ ഹ ഹ ഇഷ്ടായി .....സ്നേഹാശംസകളോടെ @ PUNYAVAALAN

    ReplyDelete
  40. ഞാനന്താ കല്ലുകൊണ്ട് ഉണ്ടാക്കിയതാണോ...ചിരിക്കാതിരിക്കാന്‍ !
    ഹഹഹ......
    ഇഷ്ടപ്പെട്ടു..അവതരണം
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  41. പ്രിയപ്പെട്ട സുഹൃത്തേ,

    നര്‍മം വിതറി എഴുതിയ ഈ പോസ്റ്റ്‌ രസിച്ചു വായിച്ചു.

    ഉപമകള്‍ ഒഴുകുകയാണല്ലോ.അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ,

    ReplyDelete
  42. ഫ്രുട്സ് കടയില്‍ തൂക്കിയ അലങ്കാര ബള്‍ബ്‌ പോലെ
    വാചകങ്ങളിലെ അലങ്കാരം മനോഹരം ആയി
    തോരണം കെട്ടി ഉണ്ടാക്കിയ ഈ ചിരി മാല
    ഇഷ്ടപ്പെട്ടു...

    അതെ തിയെടരില്‍ ഇരുന്നു ഞാനും 'എന്റെ
    ഉണ്ണി മേരിയും' ഈ സിനിമ കണ്ടു..ഞങ്ങള്‍ രണ് പേരും
    നന്നായി തന്നെ ചിരിച്ചു..അത് കൊണ്ട് അങ്ങോട്ട്‌ ഇങ്ങോട്ടും
    പ്രശ്നം ഒന്നും തോന്നിയില്ല...

    ദാമ്പത്യ വിജയ രഹസ്യം ഒരു quote ആയിത്തന്നെ ഇടാമായിരുന്നു.
    നന്നായി നര്‍മം വഴങ്ങുന്ന താങ്ങള്‍ക്ക്‌ ഒരു കടം എടുപ്പിന്റെ ആവശ്യം
    തെല്ലും ഇല്ല....

    പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു..ആശംസകള്‍....

    ReplyDelete
  43. കലക്കി ഭായ്
    ഏത് ചിരിക്കാത്തോനും ഇത് വായിച്ചാൽ
    പൊട്ടി പൊട്ടി ചിരിച്ചു പോകും..

    അത്രക്കല്ലേ ദാമ്പത്യവിജയരഹസ്യങ്ങളുടെ
    ഉള്ളുകള്ളികൾ വെളിപ്പെടുത്തിയിരിക്കുന്നത്...!

    ReplyDelete
  44. തന്നെ തന്നെ. പണി 'വിമ്മായും' വരും :)

    നല്ല എഴുത്ത്.

    ReplyDelete
  45. ഹ ഹ കൊള്ളാം ...നന്നായിരിക്കുന്നു

    ReplyDelete
  46. ദൈവമേ ഇവിടെ വരാന്‍ വൈകിപ്പോയല്ലോ!!!കോളേജ്കാലത്ത് വേണ്ടുവോളം കൊണ്ടും കൊടുത്തും ഉപയോഗിച്ചിരുന്ന ശൈലി ഒരിക്കല്‍ക്കൂടി ആസ്വദിക്കാനുള്ള അവസരം ഒരുക്കിയ സുഹൃത്തെ,നമിച്ചു!!!!!
    ആശംസകള്‍!!!

    ReplyDelete
  47. ഹാസ്യരസപ്രധാനമായ ഈ എഴുത്ത് വളരെ ഭംഗിയായീട്ടോ...
    ആശംസകൾ...

    ReplyDelete


  48. നർമത്തിൽ പൊതിഞ്ഞ ഇത്തരത്തിലുള്ള എഴുത്ത്‌ തീർച്ചയായും മനസ്സിന്‌ ഉന്മേഷം പകരുന്നു.വീണ്ടും വരാം. എല്ലാ ആശംസകളും

    ReplyDelete
  49. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! നർമ്മം ഇഷ്ടമായി.

    ReplyDelete
  50. "അങ്ങിനെ അന്നമനട മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള എല്ലാ തോട്ടിന്‍വക്കത്തും ഇരുന്ന് വൃത്തികേടാക്കി എന്ന വേള്‍ഡ് റെക്കോര്‍ഡ്‌ പോളെട്ടനും മൂന്നാന്‍ അബ്ദുക്കാക്കും സ്വന്തമായി."

    അപ്പ ഈ വെള്ള്യോളങ്ങരക്കാരാ ചാലൌടി മുഴ്വോന്‍ വൃത്ത്യേടാക്കണേ, ല്ലേ. ലോകോത്തര ബിവറേജസ് ഇണ്ടായിറ്റുങ്കോടി ചാലൌടി ങ്ങനെ വെടക്കായിറ്റ്ല്ല്യ.

    അടുത്ത തവണ നെടുമ്പാശ്ശേരീന്ന് മൂക്കന്നൂര് അതിരപ്പള്ളി വഴി പോയ്യോളോ ട്ടാ.

    ReplyDelete
  51. വിമ്മിട്ടം രസകരമായ പോസ്റ്റ്‌. .
    ആശംസകള്‍
    ഒരുകാര്യം സൂചിപ്പിക്കട്ടെ . പരത്തി എഴുതുമ്പോള്‍ ഒരുപാട് വളച്ചുകെട്ടി പറയേണ്ടിവരും. വായനാസുഖം കുറയും.

    ReplyDelete
  52. ആദ്യമായിട്ടാണീ വെള്ളിക്കുളങ്ങര "ജംഗ്ഷനിൽ" എത്തുന്നത്‌.
    നല്ലൊരു വായനശാലയാണല്ലോ ഇവിടുള്ളത്‌.
    ആശംസകൾ

    ReplyDelete
    Replies
    1. ഈ ബ്ലോഗ്‌ കൊള്ളാലോ..
      കുറേ ചിരിച്ചു.
      പിന്നേ..,ഈ വലിയ വലിയ കാര്യങ്ങളില്‍ ഭര്‍ത്താക്കന്മാരും ചെറിയ ചെറിയ കാര്യങ്ങളില്‍ ഭാര്യമാരും തീരുമാനമെടുക്കുക എന്നത് ഒരു സാര്‍വലൌകിക സംഹിതയാണെന്ന് ഇപ്പൊ മനസ്സിലായേ..
      ഞങ്ങടെ നാട്ടിലും കാര്യങ്ങളുടെ കിടപ്പൊക്കെ ഇങ്ങിനെയൊക്കെത്തന്നെ..!!

      Delete
  53. വളരെ രസകരമായി അവതരിപ്പിച്ചു ......ഭാവുകങ്ങള്‍

    ReplyDelete
  54. കൊള്ളാം, കുറെ ചിരിച്ചുട്ടോ...

    ReplyDelete
  55. വളരെ ഇഷ്ടമായി. ഒരുപാടു ചിരിച്ചു. ആശംസകള്‍.

    ReplyDelete
  56. ബുക്ക്‌ മാര്‍ക്ക്‌ ചെയ്ത്‌ വെച്ചവ വായിച്ച്‌ വരുകയാണ്‌, അതിനിടെ ഇവിടെ എത്തി വെള്ളീ രസകരമായി പറഞ്ഞിരിക്കുന്നു... കുറെ പോസ്റ്റുകള്‍ വായിക്കാനുള്ളതിനാല്‍ വിശദമായ കമെന്‌റ്‌ അടുത്ത പോസ്റ്റിന്‌ തരാം ആശംസകള്‍

    ReplyDelete
  57. "ന്തൂട്ട്‌ പറയാനെണ്റ്റിഷ്ടാ..സംഗതി കളറായിട്ടാ.. "

    ReplyDelete
  58. ന്റെ പോന്നോ സമ്മതിച്ചു പഹയാ
    ദാമ്പത്യം സുന്ദര മാക്കാന്‍ ഉള്ള ഫോര്‍മുലയും വിമ്മിലെ പ്രതികാരവും അടക്കം നല്ല ചിരി സമ്മാനിച്ച പോസ്റ്റ്
    ഭാവുകങ്ങള്‍

    ReplyDelete
  59. എന്‍റെ പൊന്നോ... ദാമ്പത്യം സുന്ദരം ആക്കാന്‍ ഉള്ള സുന്ദര സൂത്രം വളരെ മനോഹരം.. അവസാന വാചകത്തില്‍ എനിക്ക് ചിരി അടക്കാന്‍ ആയില്ല..... മനോഹരം

    ReplyDelete
  60. ഹ... ഹ... ഇ വഴി ഞാന്‍ ആദ്യമായിട്ടാ.. വരവ് മോശമായില്ല... കിടിലന്‍.. ഹ... ഹ.. :)

    ReplyDelete
  61. കൊടകര വഴി വെള്ളികുളങ്ങര, ചാലക്കുടി . ശരിക്ക് ചിരിച്ചു ട്ടോ

    ReplyDelete
  62. ഹിഹിഹി!!!

    അപ്പൊ എല്‍സ ചേച്ചിക്ക്....ഉണ്ണി മേരിയോടുള്ള അമര്‍ഷം ആയിരുന്നു ആ പാവം പോളെ ട്ടനോട് തീര്‍ത്തിരുന്നത്!!!

    ഏതായാലും...അന്നക്കുട്ടിക്ക് ദുഫായില്‍ വരാന്‍ തോന്നിയത് നന്നായി....

    ഇപ്പൊ പോളേട്ടന്‍ ഹാപ്പി ആണല്ലോ....:)

    വിമ്മോ....വിമ്മേന ശാന്തി കൃഷ്ണ!!!

    ReplyDelete
  63. വെള്ളി വീണ്ടും കസറുന്നു
    ചിരിച്ച് ചിരിച്ച് ഒരു വഴിയായി കേട്ടോ

    ReplyDelete
  64. നമസ്ക്കാരം വെള്ളി !

    വെള്ളികുളങ്ങര പുരാണങ്ങള്‍ വായിച്ചു.
    വളരെ രസകരമായിരിക്കുന്നു. അന്നക്കുട്ടിക്കു അങ്ങനെതന്നെ വേണം. വാള്‍ എടുത്തവന്‍ വാളാലേ എന്നല്ലേ പ്രമാണം !!


    TJ.3ssur.

    ReplyDelete
  65. കംഫര്ട്ടിനു ഇങ്ങനെയും ഒരു ഗുണമുണ്ടല്ലേ? ചിരിച്ച് ചിരിച്ച് ഒരു വഴിയായി കേട്ടോ..

    ReplyDelete
  66. സരസമായ അവതരണം....കുറേ ചിരിസമ്മാനിച്ച ഹാസ്യകഥാകാരന് എന്റെ ആശംസകൾ

    ReplyDelete
  67. കൊള്ളാം, കുറെ ചിരിചു ഗഡീ

    ReplyDelete
  68. ഇതാണ് മച്ചാ തുണീപ്പറിച്ചടി എന്ന് പറയുന്നത്.
    കൊള്ളാലോ!

    ReplyDelete
  69. ചിരി, വെറും ചിരിയല്ല.. ചിരികള്‍ക്ക് മേല്‍ പൊട്ടിച്ചിരി..

    ReplyDelete
  70. ആദ്യമായിട്ടാണ് ഇവിടെ വരുന്നത്....ഇഷ്ടമായി...ഇനിയും വരാം..:)

    ReplyDelete
  71. വൈകിയാണ് ഇത് വഴി വന്നത്
    ബാക്കി പോസ്റ്റുകള്‍ വഴിയെ വായിച്ചോളാം
    അപാര observation ഉള്ള ആളാണ് എന്ന് വ്യക്തം
    എഴുതുന്ന ആള്‍ക്കും അതാണല്ലോ വേണ്ടത്
    കാണാം

    ReplyDelete
  72. നേരായിട്ടും ? കംഫര്‍ട് ?

    ചിരിപ്പിച്ചു കേട്ടോ ! വെറുതെ പറയുകല്ല !

    ReplyDelete
  73. @ റൈനി ഡ്രീംസ്
    @ ഒരു ദുബായിക്കാരന്‍
    @ ജോമോന്‍ ജോസെഫ്
    @ ഷബീര്‍ - തിരിച്ചിലാന്‍
    @ ഗോപു മുരളീധരന്‍
    @ വേണുഗോപാല്‍
    @ ഷാജു അത്താണിക്കല്‍
    @ പി. വിജയകുമാർ
    @ വിഡ്ഢിമാന്‍
    @ ജോസെലെറ്റ്‌ എം ജോസഫ്‌
    @ അബ്സാര്‍ മുഹമ്മദ്‌
    @ ആചാര്യന്‍
    @ അനാമിക
    @ ജെഫു ജെലൈഫ്‌
    @ പടന്നക്കാരൻ
    @ പട്ടേപ്പാടം റാംജി
    @ പ്രദീപ്‌ കുമാര്‍
    @ ഫൈസല്‍ ബാബു
    @ നിസാരന്‍ ..
    @ മണ്ടൂസന്‍
    @ ശ്രീക്കുട്ടന്‍
    @ ഉമേഷ്‌

    വായനക്കും വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി.ഇനിയും വരണം ട്ടോ

    ReplyDelete
  74. പണി നല്ല അസ്സലായിട്ടുണ്ട്...

    ReplyDelete
  75. സരസമായ അവതരണം.
    ആശംസകള്‍.

    ReplyDelete
  76. അത് ശരി ,ഒരു ബോട്ടില്‍ കംഫര്‍ട്ട് ഉടനെ വാങ്ങണം ...ഹിഹിഹി

    ReplyDelete
  77. ഹ ഹ .... ഹ
    പണി പാലും വെള്ളത്തില്‍ കൊടുത്തുല്ലോ? പോളേട്ടന്‍

    ReplyDelete
  78. മിനി പിസിNovember 20, 2012 at 8:38 PM

    നല്ല ടെന്‍ഷനുള്ള സമയത്ത് വായിക്കാന്‍ ഇനി ഈ കഥയുണ്ടല്ലോ ..കൊള്ളാം കേട്ടോ !

    ReplyDelete
  79. വെള്ളി, പുതിയത് ഒന്നും വന്നില്ല, ഇനി അതും കംഫര്‍ട്ട് ആയി വരമോ? കുറെ നാളായി ഒന്ന് മനസ് തുറന്നു ചിരിച്ചിട്ട്, ഒരു പോസ്റ്റ്‌ ഇടടോ.

    ReplyDelete
  80. ഹ.. ഹ.. ഹ..
    വയ്യ.. നല്ല പണി... :)

    ReplyDelete
  81. കൊള്ളാലോ..സരസം..ചിരിച്ചു ചിരിച്ചെന്‍ പടച്ചവനെ!..rr

    ReplyDelete